ഹയർ സെക്കൻഡറി മേഖലയിൽ മിനിസ്​റ്റീരിയൽ ജീവനക്കാരെ നിയമിക്കണം ^കെ.എസ്.ടി.എ

ഹയർ സെക്കൻഡറി മേഖലയിൽ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയമിക്കണം -കെ.എസ്.ടി.എ താനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാൻ കെ.എസ്.ടി.എ താനൂർ സബ് ജില്ല സമ്മേളനം ആഹ്വാനം ചെയ്തു. ഹയർ സെക്കൻഡറി മേഖലയിൽ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയമിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. കെ. പുരം ജി.എൽ.പി സ്കൂളിലെ ടി. സുധാകരൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം പി.പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.എൻ. സവിത രക്തസാക്ഷി പ്രമേയവും പി. രവീന്ദ്രൻ അനുശോചന പ്രമേയവും സബ് ജില്ല സെക്രട്ടറി ജി. ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. മുരളീധരൻ വരവ് െചലവ് കണക്കും ജില്ല വൈസ് പ്രസിഡൻറ് പി.എ. ഗോപാലകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി. സുരേഷ് ടി. സുധാകരൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ല ട്രഷറർ ആർ.കെ. ബിനു, പി.പി. ബാലകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം കെ. സരിത എന്നിവർ സംസാരിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം എം.പി. ലക്ഷ്മി നാരായണൻ ഭാരവാഹി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ജി. ജയപ്രകാശ് (സെക്രട്ടറി), സി.എച്ച്. ശശീന്ദ്രൻ (പ്രസിഡൻറ്), എം. മുരളീധരൻ (ട്രഷറർ). മെഡിക്കൽ ക്യാമ്പ് തിരുനാവായ: കാദനങ്ങാടി സി.എച്ച് കൾചറൽ സ​െൻറർ കെയർ ആൻഡ് ക്യൂർ ഹൈടെക് ക്ലിനിക്കി​െൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പരിശോധനക്ക് ഡോക്ടർമാരായ കെ.ടി. ഹസ്നത്ത്, സൗദാബി, ആഷിഖ് എന്നിവർ നേതൃത്വം നൽകി. ഡോ. ലെനിൻ ബാബുരാജ് ബോധവത്കരണ ക്ലാസെടുത്തു. 250ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. കെ. റിയാസ്, കെ.പി. സലീം, വി.പി. ഹസൈൻ, ഒ. ഫാരിസ്, വി. ആഷിഖ്, യു. മാലിക്, സി.കെ. ഫായിസ്, സി.കെ. ഫൈസൽ, എ. ഫസലു, ഇ.പി. ഗഫൂർ, വി.പി. റിയാസ്, ഇ.പി. സുലൈമാൻ, കെ.പി. റാഫി, വി.കെ. കബീർ, കെ. ഹമീദ്, ജാഫർ ആലുങ്ങൽ, വി.വി. ഷരീഫ്, ഇ.പി. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.