മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്നുമുതൽ

മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വെള്ളിയാഴ്ച ഒമ്പതിന് എം.ഇ.എസ് കല്ലടി കോളജ് ഗ്രൗണ്ടിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫുട്ബാൾ മത്സരങ്ങളും വൈകീട്ട് ആറിന് മണ്ണാർക്കാട് തെന്നാരി റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ ഷട്ടിൽ ബാഡ്മിൻറൺ മത്സരവും നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് എം.ഇ.എസ് കല്ലടി കോളജിൽ അത്ലറ്റിക്സ് മത്സരങ്ങൾ കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വടംവലി, കബഡി, വോളിബാൾ, പഞ്ചഗുസ്തി, ചെസ് എന്നീ മത്സരങ്ങളും തുടർന്ന് നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിൽ കലാമത്സരങ്ങൾ പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുതൽ എം.ഇ.എസ് കല്ലടി കോളജിൽ ക്രിക്കറ്റ് മത്സരങ്ങളും നടക്കും. ഞായറാഴ്ച വൈകീട്ട് വിജയികൾക്കുള്ള സമ്മാനദാനവും ജി.എം.യു.പി സ്കൂളിൽ നടക്കുന്നതാണ്. മത്സരാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി പങ്കെടുക്കേണ്ടതാണ്. കേരളപ്പിറവി ആഘോഷിച്ചു മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷത്തി​െൻറ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദി, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പഴമയുടെ തനിമ കാർഷിക ഉപകരണ പ്രദർശനം, കേരള ചരിത്രവുമായി ബന്ധപ്പെട്ട ആൻറിക് എക്സ്പോ 2017, കേരളീയം മെഗാ ക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എൻ. ഹംസ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷൈല പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ കെ.പി.എം. സലീം, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സി.കെ. റിയാസ്, സ്റ്റാഫ് സെക്രട്ടറി എ. മുഹമ്മദലി, സ്കൂൾ ലീഡർ ദിലൻ, ചെയർമാൻ ഷാജൂൺ, ആയിഷ ലല്ലബി, വി.കെ. ജിഷി, പി. സീന, എ. സുബൈദ, കെ.പി. അബ്ദുസലീം, ഷെമീർ കരിമ്പ, ജലീൽ കൊമ്പം, ഷംന, ഹംസ മാന്തോണി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.