ദേശീയ ഏകത ദിനാചരണം

പാലക്കാട്: ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലി​െൻറ ജന്മദിനത്തോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര ദേശീയ ഏകത ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കോട്ട മൈതാനം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് തുടങ്ങിയ കൂട്ടയോട്ടം നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഫ്ലാഗ്ഓഫ് ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിക്ടോറിയ കോളജ് എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ഡോ. വി. രവി, കെ. വിനോദ്കുമാർ, കെ. ഷിജിത്കുമാർ, കെ. രാഹുൽ, പി. മുഹമ്മദ് സാലിഹ് എന്നിവർ പങ്കെടുത്തു. നെഹ്റു യുവ കേന്ദ്രയുടെയും നാഷനൽ സർവിസ് സ്കീമി​െൻറയും നൂറോളം വളൻറിയർമാർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ പുനരർപ്പണ ദിനത്തിൽ നെഹ്റു യുവകേന്ദ്ര വളൻറിയർമാർക്ക് ജില്ല കോഒാഡിനേറ്റർ എം. അനിൽകുമാർ പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. pl4 ദേശീയ ഏകത ദിനത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച കൂട്ടയോട്ടം നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു ഹരിതകേരളം മിഷൻ: മാലിന്യമുക്ത സംവിധാനങ്ങൾക്ക് തുടക്കം പാലക്കാട്: ഹരിതകേരള മിഷ​െൻറ ഭാഗമായി 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ജില്ല ശുചിത്വമിഷൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിർമാർജന പരിപാടികൾ നടപ്പാക്കും. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തിലെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവെക്കുന്നതിനുള്ള പ്രത്യേക സഞ്ചികളുടെ വിതരണം, ബ്ലോക്കിലെ 25 വിദ്യാലയങ്ങളിൽ നിന്നായി ഉപയോഗ ശൂന്യമായ ട്യൂബ് പേനകൾ സംഭരിക്കുന്നതിനുള്ള പെൻബിൻ ബോക്സുകളുടെ വിതരണം തുടങ്ങി വിവിധ പരിപാടികൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ചിറ്റൂർ നഗരസഭയിൽ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എം.ആർ.എഫ്) ഉദ്ഘാടനം നഗരസഭ ചെയർമാൻ തിരുവെങ്കിടം നിർവഹിക്കും. ആലത്തൂർ ബ്ലോക്കിലെ കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ സീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ് ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭയിൽ പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റ് ഉദ്ഘാടനം ചെയർപേഴ്സൻ പ്രമീള ശശിധരനും മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഗ്യാസ് ക്രിമിറ്റോറിയം തറക്കല്ലിടൽ കെ.വി. വിജയദാസ് എം.എൽ.എയും നിർവഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പേപ്പർ ക്യാരി ബാഗ് നിർമാണ യൂനിറ്റ് ഉദ്ഘാടനം വി.ടി. ബൽറാം എം.എൽ.എയും എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകളിലെ മാലിന്യം നീക്കം ചെയ്യൽ ഉദ്ഘാടനം പ്രസിഡൻറും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.