മലപ്പുറം: സ്കൂളുകളിൽ പാഠപുസ്തക വിതരണം തുടങ്ങി. 35 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിലെ ആയിരത്തഞ്ഞൂറോളം സ്കൂളുകളിലായി എത്തിച്ചത്. 45 ലക്ഷമാണ് ആവശ്യം. മൂന്ന് ലക്ഷം പുസ്തകങ്ങൾ കൂടി ജില്ല ഡിപ്പോയിൽ എത്തിയിട്ടുണ്ട്. ഇത് അടുത്ത ദിവസങ്ങളിൽ സ്കൂളുകളിലേക്ക് അയക്കും. മേയ് 20 വരെ വിതരണം തുടരും. ഡി.ഇ.ഒ, എ.ഇ.ഒ ഒാഫിസുകൾക്ക് കീഴിലെ 323 ക്ലസ്റ്റർ സൊസൈറ്റികൾ വഴിയാണ് വിതരണം. ഹൈസ്കൂൾ കുട്ടികൾക്കുള്ള പുസ്തകമെല്ലാം എത്തിയെങ്കിലും ആറ്, ഏഴ് ക്ലാസുകളിലെയും എൽ.പിയിലെയും ഏതാനും പുസ്തകങ്ങൾ കിട്ടാനുണ്ട്. ഇവയുടെ അച്ചടി നടക്കുകയാണ്. മേയ് അവസാനത്തോടെ മുഴുവൻ പുസ്തകവും എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും സൗജന്യ യൂനിഫോം വിതരണത്തിനുള്ള നടപടി പുേരാഗമിക്കുകയാണ്. എൽ.പി സ്കൂളുകളിലും സർക്കാർ എൽ.പി സ്കൂളിെൻറ ഭാഗമായി പ്രവർത്തിക്കുന്ന അഞ്ചാം ക്ലാസിലും കൈത്തറി യൂനിഫോം ലഭ്യമാക്കും. 42 നിറത്തിലുള്ള തുണിത്തരം ഒാർഡർ അനുസരിച്ച് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.