മോ​ഷ്​​ടാ​ക്ക​ളെ​ന്നാ​രോ​പി​ച്ച് മ​ർ​ദനം: ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ

കീഴുപറമ്പ്: വാലില്ലാപ്പുഴ കല്ലായിയിൽ മോഷ്ടാക്കളെന്ന് ആരോപിച്ച് കാറിലെത്തിയ രണ്ട് യുവാക്കളെ മർദിക്കുകയും തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. പന്നിക്കോട് മാട്ടത്തൊടി ജെയ്സലാണ് (33) വ്യാഴാഴ്ച അറസ്റ്റിലായത്. കോഴിക്കോട് ജില്ലയിലെ കുളങ്ങര െവച്ച് അരീക്കോട് എസ്.ഐ കെ. സിനോദാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഘംചേർന്നതു മുതൽ വിവിധ വകുപ്പുകളിലാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ രണ്ടുപേർ മുമ്പ് അറസ്റ്റിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.