മ​മ്പാ​ട്ടു​മൂ​ല​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ വി​ള​യാ​ട്ടം

കാളികാവ്: മമ്പാട്ടുമൂലയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ചുള്ളിപ്പാറലിലെ നെല്ലിശ്ശേരി സുലൈമാെൻറ വീട്ടുവളപ്പിലെ കുഴൽ കിണറിലെ പൈപ്പുകൾ മുറിച്ച് കുടിവെള്ള വിതരണം തടസ്സപ്പെടുത്തി. സമീപത്തെ എട്ട് വീടുകളിലേക്ക് സുലൈമാൻ സൗജന്യമായിട്ടാണ് വെള്ളം നൽകുന്നത്. വെള്ളം വിതരണം ചെയ്യാൻ പൈപ്പ് ലൈനിൽ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ്. മൂന്ന് വർഷമായി സുലൈമാെൻറ കുഴൽ കിണറിലെ വെള്ളമാണ് വേനൽകാലത്ത് തങ്ങൾക്ക് ആശ്രയമെന്ന് സമീപവാസികൾ പറഞ്ഞു. പൈപ്പുകൾ മുറിച്ചിട്ടതിന് പുറമെ നിരവധി സ്ഥലങ്ങളിൽ മുറിക്കാൻ ശ്രമിച്ച പാടുകളുമുണ്ട്. സംഭവത്തെക്കുറിച്ച് കാളികാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.