മ​ല​പ്പു​റം സ്‌​ഫോ​ട​നം: ക​സ്​​റ്റ​ഡി​യി​ലു​ള്ള​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു

മലപ്പുറം: സിവില്‍ സ്േറ്റഷന്‍ വളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തു. വെള്ളി, ശനി ദിവസങ്ങളിൽ പ്രതികളെ തനിച്ചാണ് ചോദ്യം ചെയ്തത്. പ്രതികളെ കൂട്ടിയിരുത്തി ഞായറാഴ്ച ചോദ്യം ചെയ്യും. മധുരയിലെ സ്ഫോടനവുമായി കസ്റ്റഡിയിലുള്ളവർക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇവരെ അവിടെയെത്തിച്ചും തെളിവെടുക്കും. പത്ത് ദിവസമാണ് പ്രതികൾ കസ്റ്റഡിയിൽ ഉള്ളതെന്നതിനാൽ ഞായറാഴ്ച തന്നെ കസ്റ്റഡിയിലുള്ളവരെ മധുരയിലെത്തിക്കാനും ശ്രമമുണ്ട്. 2016 നവംബര്‍ ഒന്നിനാണ് മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ കോടതിക്ക് സമീപം സ്ഫോടനം നടന്നത്. മധുര നെല്ലൂര്‍ ഇസ്മയില്‍പുരം ഫോര്‍ത് സ്ട്രീറ്റില്‍ അബ്ബാസ് അലി (27), വിശ്വനാഥ നഗര്‍ ഷസൂണ്‍ കരീം രാജ (22), മധുര നെല്‍പ്പട്ട പള്ളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റ് ദാവൂദ് സുലൈമാൻ (22), സിയില്‍ ഷംസുദീന്‍ (23), ആന്ധ്ര മുഹമ്മദ് അയ്യൂബ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അന്വേഷണ ചുമതലയുള്ള നാര്‍ക്കോടിക് ഡിവൈ.എസ്.പി ബാലെൻറ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. മധുരയില്‍ നടക്കുന്ന തെളിവെടുപ്പോടെ പ്രതികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ടുള്ള ബന്ധവും ഗൂഢാലോചന സംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.