കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം: സി.​എ​ച്ച്.​സി കി​ണ​റി​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ നി​ർ​മാ​ണ​​ത്തി​ൽ വീ​ഴ്​​ച

കൊണ്ടോട്ടി: സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ കിണറിനോട് ചേർന്ന സ്ഥലത്തെ കെട്ടിടനിർമാണത്തിൽ വീഴ്ച വരുത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സ്ഥലം സന്ദർശിച്ച നഗരസഭ ഉദ്യോഗസ്ഥർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം വിലയിരുത്തി. സ്വകാര്യവ്യക്തിക്ക് കൈമാറാൻ സർക്കാർ അനുമതി നൽകിയ സ്ഥലത്തിന് സമീപമാണ് കെട്ടിടനിർമാണം. ഇവിടെയാണ് കൊണ്ടോട്ടി സി.എച്ച്.സിയുടെ കിണർ. ഇതിെൻറ സമീപത്തെ സ്ഥലമാണ് സ്വകാര്യവ്യക്തിക്ക് കൈമാറാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയത്. അനുവദിച്ച പ്ലാനിന് വിരുദ്ധമായി നിർമാണം നടത്തിയെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. പ്ലാൻ പ്രകാരം കിണറിലേക്കും റോഡിലേക്കും വഴിയുണ്ടായിരുന്നു. എന്നാൽ, രണ്ട് വഴികളും നിലവിലില്ല. വിഷയം കൗൺസിൽ പരിശോധിക്കുകയും ഏപ്രിൽ 30ന് മുമ്പായി സെക്രട്ടറി, എ.ഇ എന്നിവരോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ യോഗം നിർദേശിച്ചു. പോസ്റ്റ് ഒാഫിസിന് മുന്നിലുള്ള കെട്ടിടനിർമാണത്തിന് സ്േറ്റാപ്പ് മെമ്മോ നൽകിയതായും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ലേലം കൗൺസിൽ അംഗീകരിച്ചു. ബാക്കി മുറികളും മാർക്കറ്റും ബസ് സ്റ്റാൻഡിലെ ബസുകളുടെ സ്റ്റാൻഡ് ഫീ പിരിക്കുന്നതിെൻറയും ലേലം മാർച്ച് 29ന് നടത്താനും യോഗത്തിൽ തീരുമാനമായി. ചെയർമാൻ സി.കെ. നാടിക്കുട്ടിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.