ഹര്‍ത്താല്‍ മലയോര പഞ്ചായത്തുകളില്‍ പൂർണം

പൂക്കോട്ടുംപാടം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ബി.ജെ.പി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ മലയോര മേഖലയായ പൂക്കോട്ടുംപാടം, കരുളായി പഞ്ചായത്തുകളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പൂക്കോട്ടുംപാടത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ അങ്ങാടികളില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അങ്ങാടിയില്‍ പ്രകടനം നടത്തി ബി.ജെ.പി ജില്ലസെക്രട്ടറി കെ.സി. വേലായുധന്‍, പഞ്ചായത്ത് പ്രസിഡൻറ് സി.പി. അരവിന്ദ്, പുളിയങ്കല്‍ വിജയന്‍, ഗിരീഷ്‌ മന്തോടി, സുബീഷ് അമരമ്പലം, ഉണ്ണികൃഷ്ണന്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരുളായി അങ്ങാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രാവിലെ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വൈകീട്ട് അഞ്ചിന് കരുളായി അങ്ങാടിയില്‍ നടന്ന പ്രകടനത്തിന് ബി.ജെ.പി പ്രാദേശിക നേതാക്കളായ പി. രാമകൃഷ്ണന്‍, ഇ. വിനോദ്, കെ.പി. സുഭാഷ്‌, പി. മണികണ്ഠന്‍, എന്‍.വി. അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ ppm2 ഹര്‍ത്താലിനോടനുബന്ധിച്ച് പൂക്കോട്ടുംപാടം അങ്ങാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു റോട്ടറി ക്ലബ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് -നിലമ്പൂർ: റോട്ടറി ക്ലബ് പ്രസിഡൻറ് സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. പുതിയ പ്രസിഡൻറായി കെ.കെ. പ്രദീപ് കുമാർ ചുമതലയേറ്റു. സി.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒ ഡോ. ആർ. ആടലരശൻ മുഖ്യാതിഥിയായിരുന്നു. ഡോ. ഇ.കെ. ഉമ്മർ, ഡോ. അനിൽ കുര്യാക്കോസ്, വിനോദ് പി. മേനോൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.