ഹർത്താൽ

കോട്ടായി: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ജനജീവിതത്തെ സാരമായി ബാധിച്ചു. കോട്ടായി, മാത്തൂർ, പെരുങ്ങോട്ടുകുറുശ്ശി, കുഴൽമന്ദം, കുത്തനൂർ മേഖലകളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഓടിയത്. ബി.ജെ.പി കോട്ടായി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പെരുംകുളങ്ങര പാർട്ടി ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം കോട്ടയി സ​െൻററിൽ സമാപിച്ചു. മേഖലയിലെ കർഷകരെയും വലച്ചു. മൂപ്പെത്തിയ -പച്ചക്കറി ഇനങ്ങൾ സ്വാശ്രയ കർഷക വിപണിയിലെത്തിക്കാനാവാത്തതാണ് കർഷകർക്ക് വിനയായത്. കർഷക വിപണി തുറന്നില്ല. ക്ഷീരസഹകരണ സംഘങ്ങൾ തുറക്കാത്തത് ക്ഷീര കർഷകരെയും ദുരിതത്തിലാക്കി. മിക്ക കർഷകരും കറന്നെടുത്ത പാൽ അയൽ വീടുകളിൽ വിതരണം ചെയ്തു. ആലത്തൂർ: ആലത്തൂർ മേഖലയിൽ പൂർണം. വാഹനങ്ങൾ ഓടിയില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കൊല്ലങ്കോട്: ഹർത്താലിൽ തീർഥാടകർ വലഞ്ഞു. ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നീ ക്ഷേത്രങ്ങളിലേക്ക് വന്നവരും തിരുവനന്തപുരത്തുനിന്ന് പഴനി, മധുര എന്നീ ക്ഷേത്രങ്ങളിലേക്കും പോകുന്ന തീർഥാടകരാണ് അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞത്. അനുകൂലികൾ എലവഞ്ചേരി, വട്ടേക്കാട്, കൊല്ലങ്കോട്, കാമ്പ്രത്ത്ചള്ള എന്നിവടങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞത്. തീർഥാടകരാണെന്ന് പറഞ്ഞിട്ടും ചില പ്രദേശങ്ങളിൽ അനുകൂലികൾ വാഹനങ്ങളെ വിട്ടയച്ചില്ല. തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. വടക്കഞ്ചേരി: ചടങ്ങുകളിൽ പങ്കെടുക്കേണ്ടവരും യാത്ര നിശ്ചയിച്ചവരുമെല്ലാം വഴിയിൽ കുടുങ്ങി. ഹോട്ടലുകൾക്കും മറ്റ് ഭക്ഷ്യ സാധന വിൽപനക്കാർക്കും മിന്നൽ കാര്യമായ നഷ്ടമുണ്ടാക്കി. മംഗലത്ത് ഓട്ടോ തടഞ്ഞതൊഴിച്ചാൽ മേഖലയിൽ സമാധാനപരമായിരുന്നു. ദേശീയപാത വഴി സ്വകാര്യ വാഹനങ്ങൾ ഓടി. സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം ശക്തമാക്കി. ഹർത്താലിനെ തുടർന്ന് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ വടക്കഞ്ചേരി ടൗണിൽ പ്രകടനം നടത്തി. കോങ്ങാട്: ബി.ജെ.പി ആഹ്വാനം ചെയ്ത കോങ്ങാട് മേഖലയിൽ ജനജീവിതത്തെ ബാധിച്ചു. അവധി ദിവസവും ഹർത്താലും ഒന്നിച്ചുവന്നത് കാരണം കടകൾ അടഞ്ഞുകിടന്നു. പൊതുനിരത്തുകളിൽ തിരക്ക് അനുഭവപ്പെട്ടില്ല. സ്വകാര്യ ബസുകൾ ഒാടിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലറങ്ങി. വിവാഹത്തിൽ പങ്കെടുക്കുവാൻ പോകുന്നവരെയും ആശുപത്രികളിലെത്താനുള്ളവരെയും ബാധിച്ചു. പലരും ഉയർന്ന വാടക നൽകി വാഹനങ്ങൾ വിളിക്കാൻ നിർബന്ധിതരായി. ഉൾനാടൻ ഗ്രാമീണ മേഖല മതിയായ യാത്ര സൗകര്യങ്ങളില്ലാതെ ദുരിതത്തിലായി. കുഴൽമന്ദം: മേഖലയിൽ ഹാർത്താൽ പൂർണം. വ്യാപര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. നാമമാത്ര സ്വാകാര്യ വാഹനങ്ങളാണ് റോഡിലിറങ്ങിയത്. പ്രധാനപ്പെട്ട പല കവലകളിലും പൊലീസ് മുൻകരുതൽ സ്വീകരിച്ചു. ദേശീയപാതയിലൂടെ വാഹനങ്ങൾ കുറഞ്ഞെങ്കിലും എവിടെയും ഗതാഗത തടസ്സമുണ്ടായില്ല. സംഘ്പരിവാർ പ്രവർത്തകർ കുഴൽമന്ദത്ത് പ്രതിഷേധ പ്രകടനം നടത്തി. കോളനിപാലത്തുനിന്ന് ആരംഭിച്ച പ്രകടനം കുളവൻമൊക്കിൽ സമാപിച്ചു. ആർ.എസ്.എസ് ജില്ല സഹകാര്യ വാഹക് പി. മണികണ്ഠൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി എസ്. അരുൺകുമാർ അധ്യക്ഷത വഹിച്ചു. എൻ. വിജിത്, സി. സുന്ദരൻ, കെ. കുഞ്ചു, എം. തങ്കരാജ്, എസ്. മുരുകൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി കുത്തനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് വി. രാഘവൻ, സെക്രട്ടറി ശിവദാസൻ, സജീഷ് എന്നിവർ നേതൃത്വം നൽകി. തേങ്കുറിശ്ശി പഞ്ചായത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം താലൂക്ക് ശാരീരിക് ശിക്ഷാപ്രമുഖ് എം. വിശ്വദാസ്, ബി.ജെ.പി ജില്ല സെക്രട്ടറി എം.കെ. ലോകനാഥൻ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് എം. കനകദാസ് എന്നിവർ നേതൃത്വം നൽകി. പുതുശ്ശേരി: ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൻ കഞ്ചിക്കോട് വ്യവസായ മേഖലയെ ബാധിച്ചില്ല. മിക്ക ഫാക്ടറികളും ഞായറാഴ്ച അവധിയായതിനാൽ കാര്യമായ നഷ്ടമില്ല. ഞായറാഴ് പ്രവർത്തിക്കുന്ന ഫാക്ടറികളെല്ലാം തന്നെ പ്രവർത്തിച്ചു. മലബാർ സിമൻറ്സിലെ രണ്ട് വാഹനങ്ങൾക്ക് നേരേ കല്ലേറുണ്ടായി. ആർക്കും കാര്യമായ പരിക്കില്ല. വാഹനങ്ങളുടെ ചില്ല് തകർന്നു. എന്നാൽ, പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എലപ്പുള്ളി: കണ്ടൻപാടം എലപ്പുള്ളി സി.പിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിലെ കൊടി, ഫ്ലക്സ് എന്നിവയും പേട്ട, വേങ്ങോടി എന്നിവടങ്ങളിലെ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടിമരങ്ങളും ഫ്ലക്സുകളും സമരാനുകൂലികൾ തകർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.