അയ്യോ, ഹർത്താലാണോ... ​പെരുവഴിയിലായി ട്രെയിൻ യാത്രക്കാർ

ഷൊർണൂർ: അപ്രതീക്ഷിത ഹർത്താലിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ വലഞ്ഞു. ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച ഹർത്താലറിയാതെ ദീർഘദൂര ട്രെയിനിൽ വന്നിറങ്ങിയവർ വട്ടം കറങ്ങി. കുട്ടികളും ലഗേജുമായെത്തിയവരെയാണ് ഏറെ വലച്ചത്. രാവിലെ ട്രെയിനിറങ്ങിയവരിൽ പലർക്കും ഉച്ചതിരിഞ്ഞ് മാത്രമാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാനായത്. ഭക്ഷണം ലഭിക്കാനും ബുദ്ധിമുട്ട് നേരിട്ടു. ഷൊർണൂർ സ്റ്റേഷനിലെത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരിൽ പലർക്കും സമയത്തിന് എത്താൻ കഴിഞ്ഞില്ല. നേരത്തേ റിസർവേഷൻ ചെയ്തവരിൽ പലരും പിന്നീട് വന്ന ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മ​െൻറിൽ കയറിയാണ് യാത്ര ചെയ്തത്. ഷൊർണൂർ കൊച്ചിപ്പാലത്തിന് ഇരുവശത്തും 'സർക്കാർ ഒപ്പമുണ്ട്' എന്ന് സൂചിപ്പിക്കുന്ന ദീപാലംകൃതമായ പരസ്യബോർഡുകളെല്ലാം തകർത്ത നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.