പത്താം ക്ലാസ്​ വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൂരപ്പുഴ അഴിമുഖത്തിനടുെത്ത കെട്ടുങ്ങല്‍ അഴിമുഖത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി മാപ്പൂട്ടില്‍ പാടം റോഡിനടുത്തെ പരേതനായ കുപ്പന്‍മാക്കാനകത്ത് സെയ്തലവിയുടെ മകന്‍ ജാഫര്‍ അലിയാണ് (15) മരണപ്പെട്ടത്. പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കടലിനോട് ചേർന്നുള്ള പുഴയിൽ അഞ്ചുപേരടങ്ങിയ കൂട്ടുകാരോെടാപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. ഇവരില്‍ രണ്ടുപേരാണ് ചുഴിയിൽപെട്ടത്. ഒരാളെ നാട്ടുകാർ രക്ഷിച്ചു. ചുഴിയിൽപെട്ട് മുങ്ങിത്താണ ജാഫർ അലിയെ രക്ഷിക്കാനായില്ല. അപകടംനടന്ന ഉടന്‍തന്നെ നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ താനൂർ ഒട്ടുപുറത്തി​െൻറയും പരപ്പനങ്ങാടി കെട്ടുങ്ങൽ കടലിലും വലവീശി മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തെ തുടര്‍ന്ന് മൂന്ന് മണിയോടെ ഇതെ സ്ഥലത്തുനിന്നുതന്നെ ബോധമറ്റ നിലയിൽ കുട്ടിയെ കെണ്ടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരപ്പനങ്ങാടി പൊലീസും തിരൂര്‍ അഗ്നിശമന സേന യൂനിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കടല്‍ പുറമെ ശാന്തമായിരുന്നെങ്കിലും അടിയൊഴുക്ക് ശക്തമായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മാതാവ്: ജമീല. സഹോദരങ്ങൾ: ജംഷിർ (ഷാനു സിൽക്സ്), റൈഹാനത്ത്, അസ്മാബി, ജംഷീല, ഹഫ്സത്ത്. തിങ്കളാഴ്ച രാവിലെ 10.30ന് പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.