കോട്ടക്കലിൽ ഹർത്താൽ പൂർണം; കച്ചവട സ്ഥാപനങ്ങൾ തുറന്നില്ല

കോട്ടക്കൽ: ഹർത്താലി​െൻറ ഭാഗമായി കോട്ടക്കലിലും എടരിക്കോട്ടും ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി. കോട്ടക്കലിൽ എം. രാമചന്ദ്രൻ, പി. സുരേഷ് ബാബു, എം. സുരേഷ്, കെ.പി. ഗോപിനാഥൻ, എം.കെ. ജയകുമാർ, സജീഷ്, മനോജ് കുമാർ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. കോട്ടപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. എടരിക്കോട് നിന്നാരംഭിച്ച പ്രകടനം ചങ്കുവെട്ടി ജങ്ഷൻ ചുറ്റി സമാപിച്ചു. മരുന്നുകടകളും ചായക്കടകളും മാത്രമാണ് തുറന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.