വാഹനങ്ങൾ തടഞ്ഞും കടത്തിവിട്ടും ഹർത്താൽ

വള്ളിക്കുന്ന്: ബി.ജെ.പി ഹർത്താലിൽ വള്ളിക്കുന്നിൽ വാഹനങ്ങൾ തടഞ്ഞെങ്കിലും സംഘർഷമുണ്ടായില്ല. രാവിലെതന്നെ അങ്ങാടികൾ കേന്ദ്രീകരിച്ച് വാഹനങ്ങൾ തടയാൻ തുടങ്ങിയിരുന്നു. പത്ത് മിനിറ്റ് മാത്രം തടഞ്ഞുവെച്ച് കടത്തി വിട്ടതിനാൽ ഇരുചക്ര വാഹനയാത്രക്കാർക്ക് പ്രയാസമുണ്ടായില്ല. ദേശീയ പാതയിലുൾപ്പെടെ ചരക്കുലോറികൾ, ബുള്ളറ്റ് ടാങ്കറുകൾ എന്നിവ ഹാർത്താലനുകൂലികൾ തടഞ്ഞു. പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.