കുന്തിപ്പുഴയിൽ അനധികൃത മണലെടുപ്പ് രൂക്ഷമാവുന്നു

പുലാമന്തോൾ: കുന്തിപ്പുഴയിൽ അനധികൃത മണലെടുപ്പ് രൂക്ഷമാവുന്നു. മഴ മാറിയതോടെ പുഴയിൽ വെള്ളം താഴ്ന്നതാണ് വീണ്ടും മണലെടുപ്പ് വർധിച്ചത്. പുഴയുടെ പുലാമന്തോൾ, ചെമ്മല കടവുകളിൽ ബാരിക്കേഡ് നിർമിച്ചതോടെ ഇവിടങ്ങളിൽ പുഴയിലിറങ്ങി വ്യാപകമായ തോതിലുള്ള മണലെടുപ്പിന് വിരാമമായിട്ടുണ്ട്. ഇതോടെ ആലിക്കൽ പാറക്കടവ്, പുലാമന്തോൾ ഹൈസ്കൂൾ കടവ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മണൽവാരുന്നത്. രാത്രി ഒരു മണിക്ക് ശേഷം ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മണലെടുപ്പ് നടത്തുന്നതെന്നും പറയപ്പെടുന്നു. (കുന്തിപ്പുഴ കടവിൽ അനധികൃതമായി കൂട്ടിവെച്ച മണൽചാക്കുകൾ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.