'പടച്ചോനേ ന്നെ കാത്തോളീ...', ഫിറോസിനെ പിന്നിലിരുത്തി മുനവ്വറലി തങ്ങൾ സ്കൂട്ടറിൽ

മലപ്പുറം: ഹർത്താൽ ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പിറകിലിരുത്തി പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. കോട്ടയത്തുള്ള ഇവർ ജില്ല ജനറൽ ആശുപത്രിയുടെ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനായാണ് സ്കൂട്ടറിൽ പുറപ്പെട്ടത്. യൂത്ത് ലീഗ് ദക്ഷിണമേഖല പര്യടനത്തിലാണ് നേതാക്കൾ. ''ഇന്ന് ഹർത്താൽ ആയതിനാൽ പര്യടനത്തി​െൻറ രൂപം ചെറുതായൊന്ന് മാറ്റി. യൂത്ത്‌ലീഗ്‌ ദിനത്തോടനുബന്ധിച്ച്‌ കോട്ടയം ജില്ല ജനറൽ ഹോസ്പിറ്റലിൽ ശുചീകരണ പ്രവർത്തത്തിനായുള്ള യാത്ര. പടച്ചോനേ.. ന്നെ.. കാത്തോളീന്ന് പ്രാർഥിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പിന്നിൽ'' എന്ന മേൽക്കുറിപ്പോടെയാണ് മുനവ്വറലി തങ്ങൾ ഫേസ് ബുക്ക് പേജിൽ ഞായറാഴ്ച ഉച്ചയോടെ ചിത്രം പോസ്റ്റ് ചെയ്തത്. പതിനായിരത്തോളം പേർ ലൈക്കടിച്ചിരിക്കുന്ന പോസ്റ്റിന് അഞ്ഞൂറിലധികം ഷെയറുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.