ഡെങ്കിപ്പനി നിയന്ത്രണത്തിൽ - ഹോമിയോപ്പതിയുടെ പങ്ക് നിസ്തുലം ^ഡി.എം.ഒ

ഡെങ്കിപ്പനി നിയന്ത്രണത്തിൽ - ഹോമിയോപ്പതിയുടെ പങ്ക് നിസ്തുലം -ഡി.എം.ഒ പാണ്ടിക്കാട്: ജില്ലയിൽ പടർന്നു പിടിച്ച ഡെങ്കിപ്പനിയും വിവിധ വൈറൽ പനികളും നിയന്ത്രിക്കുന്നതിലും ചികിത്സിക്കുന്നതിലും ഹോമിയോപ്പതി ഔഷധങ്ങൾ ഏറെ ഗുണകരമാണെന്ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. ഡി. സുനിൽ കുമാർ. മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളിലും വൈറൽ അസുഖങ്ങളെ ചികിത്സിക്കുന്നതിനും പ്ലേറ്റ് ലെറ്റ് കുറഞ്ഞ് അപകടാവസ്ഥയിലെത്തുന്നതിൽ നിന്ന് തടയാനും ഹോമിയോപതി ഔഷധങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. പാണ്ടിക്കാട് പ്രതീക്ഷ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള മഞ്ചേരി യൂനിറ്റ് നടപ്പാക്കി വരുന്ന സ്പർശം മാസാന്ത മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പർശം പദ്ധതി കൺവീനർ ഡോ. പി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രതീക്ഷ സ്കൂളിന് ലഭിച്ച സൗജന്യ ഗ്യാസ് സിലിണ്ടർ വാർഡ് അംഗം ടി.സി. ഫിറോസ് ഖാൻ സ്കൂളിന് സമർപ്പിച്ചു. ഡോ. മുഹമ്മദ് അസ്ലം, ഡോ. ശരത് ഗോവിന്ദ്, വാർഡ് അംഗം ഫിറോസ് ഖാൻ, ഡോ. അമീർ, അനുരാധ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.