ഓണം^ബക്രീദ് ചന്തകൾ

ഓണം-ബക്രീദ് ചന്തകൾ പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും ഓണം--ബക്രീദ് ചന്തകൾ തുടങ്ങാൻ തീരുമാനമായി. ഹരിതകേരളം പദ്ധതിയുടെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പരിപാടിയുടെ ഭാഗമായി ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിൽ കൃഷിഭവനുകളുടെ നേതൃത്വത്തിൽ പഴം-പച്ചക്കറി ചന്തകൾ ആരംഭിക്കുന്നതിന് ധാരണയായി. ആഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബർ മൂന്ന് വരെ അഞ്ച് ദിവസങ്ങളിലായാണ് ചന്തകൾ പ്രവർത്തിക്കുക. തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറിക്കാണ് പ്രാധാന്യം. നിലവിലുള്ള വിലയുടെ 10 ശതമാനം അധികം നൽകിയായിരിക്കും സംഭരിക്കുക. ചില്ലറ വിൽപന വിലയുടെ 30 ശതമാനം കിഴിവ് നൽകിയാണ് വിൽക്കുക. ഓണം-ബക്രീദ് ചന്തയുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഓഫിസിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞുമോൻ പൊറാടത്ത് അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ കെ. ചന്ദ്രൻ പദ്ധതി വിവരിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.വി. അബ്ദുട്ടി, കെ.ഡി.എ അംഗം ടി. അബ്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.