തമിഴ്നാട് വെള്ളം കടത്തുന്നത് തടയാൻ ഉദ്യോഗസ്​ഥ–ജനപ്രതിനിധി സംഘം രൂപവത്കരിക്കും

പാലക്കാട്: കാവേരി നദിയിൽനിന്ന് സുപ്രീംകോടതി വിധി ലംഘിച്ച് ഭവാനിപുഴയിലേക്ക് വെള്ളമെടുത്ത് തമിഴ്നാട് സർക്കാർ ദുരുപയോഗം ചെയ്യുന്നത് ഗൗരവമായി കാണണമെന്ന് ജില്ല വികസന സമിതി യോഗം വിലയിരുത്തി. തമിഴ്നാട് വെള്ളം ചോർത്തുന്ന സ്ഥലങ്ങൾ കണ്ടെത്താനായി ഉദ്യോഗസ്ഥ- ജനപ്രതിനിധി സംഘം രൂപവത്കരിച്ച് റിപ്പോർട്ട് തയാറാക്കാൻ യോഗം തീരുമാനിച്ചു. പറമ്പിക്കുളം -ആളിയാർ നദീജലകരാർ കൃത്യമായി പാലിക്കുന്ന കേരളം വരൾച്ച രൂക്ഷമായി ഭാരതപ്പുഴ വരണ്ട് കിടക്കുമ്പോൾ പോലും അനധികൃതമായി വെള്ളമെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ ബേസിൻ മാറ്റി വെള്ളം കൊണ്ട് പോകുന്ന തമിഴ്നാടി‍​െൻറ നിലപാടിനോട് മൃദു സമീപനമെടുക്കുന്നത് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. മലമ്പുഴ ഒന്നാം പുഴയിൽനിന്ന് പാലാർ, നെല്ലാർ എന്നിവിടങ്ങളിൽനിന്ന് ഇത്തരത്തിൽ വെള്ളം ഗതിമാറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർതലത്തിൽ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കേണ്ടതാണ്. ഇക്കാര്യം എം.പിമാരുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് ജില്ല വികസന സമിതി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കാട്ടാനശല്യം: ശാസ്ത്രീയ കണക്കെടുപ്പ് നടത്താൻ തീരുമാനം പാലക്കാട്: ആനകൾ ജനപദങ്ങളിലേക്ക് ഇറങ്ങുന്നത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസനസമിതി യോഗം തീരുമാനിച്ചു. ഇതിന് വനമേഖലയിലെ ആനകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ എം.എൽ.എയുടെ പ്രതിനിധി എൻ. അനിൽകുമാർ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടി​െൻറ ഗവേഷണ വിഭാഗത്തി‍​െൻറ സഹായം തേടി ആനകളുടെ കണക്കെടുക്കും. തുടർന്ന് ആവാസകേന്ദ്രത്തിന് താങ്ങാൻ കഴിയുന്നതിലധികം ആനകളുണ്ടെങ്കിൽ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റും. ഇത് വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതായി കെ. കൃഷ്ണൻകുട്ടി എം.എൽ.എ പറഞ്ഞു. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് കൊടുക്കാനുള്ള 18 കോടി രൂപ കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടണമെന്ന കെ. കൃഷ്ണൻകുട്ടി എം.എൽ.എയുടെ പ്രമേയവും യോഗം അംഗീകരിച്ചു. എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, കെ.ഡി. പ്രസേനൻ, മുഹമ്മദ് മുഹ്സിൻ, ഭരണപരിഷ്കരണ കമീഷൻ ചെയർനാൻ വി.എസ്. അച്യുതാനന്ദ‍​െൻറ പ്രതിനിധി അനിൽകുമാർ, ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹ്, ജില്ല പ്ലാനിങ് ഓഫിസർ എലിയാമ്മ നൈനാൻ, ജില്ലതല ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിലെ മറ്റ് തീരുമാനങ്ങൾ: കൈത്തറിതൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകളും വരുമാനവും ലഭ്യമാക്കുന്നതിന് മുന്നോടിയായി പ്രത്യേക യോഗം ചേരും. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് ഉറപ്പാക്കും. ആഫ്രിക്കൻ മൂഷി കൃഷിക്കെതിരെ കർശന നടപടി. പുതുപ്പരിയാരം കെൽ നവീകരണം ത്വരിതപ്പെടുത്തും. വ്യവസായ വകുപ്പി‍​െൻറ കീഴിലുള്ള ഇൻഡസ്ട്രിയൽ കോഒാപറേറ്റിവ് സൊസൈറ്റികളുടെ ഉപയോഗിക്കാത്ത ഭൂമി ഫലപ്രദമായി വിനിയോഗിക്കുന്നതിന് നടപടിയെടുക്കും. മലമ്പുഴ കുടിവെള്ള പദ്ധതിക്കുള്ള 75 ലക്ഷത്തി‍​െൻറ റിപ്പോർട്ട് കിഫ്ബിക്ക് സമർപ്പിച്ചു. പുതുപ്പരിയാരം പി.എച്ച്.സി കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ആലത്തൂരിൽ സ്കിൽ ഡെവലപ്മ​െൻറ് സ​െൻറർ തുടങ്ങുന്നത് സംബന്ധിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തും. മുതുതല-കൊപ്പം പഞ്ചായത്തുകളിൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവർക്ക് മലയൻ സമുദായത്തിലുൾപ്പെടുത്തി ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് പരിഗണിക്കും. പട്ടാമ്പി- പുലമന്തോൾ റോഡി‍​െൻറ നിർമാണം ത്വരിതപ്പെടുത്തും. പട്ടാമ്പി പാലം മുതൽ ഷൊർണൂർ വരെയുള്ള റോഡി‍​െൻറ അറ്റകുറ്റപ്പണികൾ നടത്തും. വിളയൂർ സെക്ഷൻ ഓഫിസ്, വല്ലപ്പുഴ സബ് സ്റ്റേഷൻ എന്നിവയുടെ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തും. റിവർ മാനേജ്മ​െൻറ് ഫണ്ട് ജില്ലതല കമ്മിറ്റി പുനഃസംഘടിപ്പിക്കും. സാമൂഹികക്ഷേമ പദ്ധതികൾ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിന് ഇത് സംബന്ധിച്ച ഉത്തരവുകൾ എം.എൽ.എമാർക്ക് കൈമാറും. ഓങ്ങല്ലൂരിൽ അർബുദം തുടങ്ങിയ മാരകരോഗങ്ങൾ കണ്ടെത്തിയത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താൻ നടപടി സ്വീകരിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രോജക്ട് തയാറാക്കുമ്പോൾ പഞ്ചായത്തുതലത്തിൽനിന്ന് അഭിപ്രായങ്ങൾ േക്രാഡീകരിച്ചതിനുശേഷം മാത്രമേ ജില്ലതല റിപ്പോർട്ടുകൾ തയാറാക്കുന്നുള്ളുവെന്ന് ഉറപ്പാക്കും. ഭാരതപ്പുഴ സംരക്ഷണത്തിന് ഗ്രീൻ ക്ലൈമെറ്റ് ഫണ്ട് ലഭ്യമായില്ലെങ്കിൽ വേൾഡ് ബാങ്കി‍​െൻറ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.