കിണറിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

വണ്ടൂര്‍: കിണറില്‍നിന്ന് വെള്ളമെടുക്കുന്ന ബക്കറ്റും കയറും തൂക്കിയിട്ട ഇരുമ്പ് ദണ്ഡില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവാലി പടകാളിപറമ്പ് പേവുന്തറ ഹൈദറിനെയാണ്(65) ശനിയാഴ്ച പുലര്‍ച്ച വീടിന് സമീത്തെ കണ്ടെത്തിയത്. ടി.ബി അസുഖ ബാധിതനായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിയത്. അസുഖത്തില്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഹൈദ്രുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: അസ്മാബി. മക്കള്‍: ഷാഹിദ്, ഷാഹിന, നൂര്‍ജഹാന്‍, ഫഹദ്, അനീസ്. മരുമക്കള്‍: ഖൈറുന്നീസ, ജാസിറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.