സി.എൽ.ആർ പ്യൂൺ സ്ഥിര നിയമനം: പരിഹാരത്തിന് ഇടപെടും ^കുഞ്ഞാലിക്കുട്ടി

സി.എൽ.ആർ പ്യൂൺ സ്ഥിര നിയമനം: പരിഹാരത്തിന് ഇടപെടും -കുഞ്ഞാലിക്കുട്ടി തേഞ്ഞിപ്പലം: സി.എൽ.ആർ പ്യൂൺ സ്ഥിര നിയമനം ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് കടന്നു. സമരം ന്യായമായ ആവശ്യങ്ങൾ മുൻനിർത്തിയാണെന്നും അതിന് വേണ്ടി ഇടപെടൽ നടത്തുമെന്നും സമരപന്തിലിൽ എത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പി.ആർ. രോഹിൽനാഥ് എന്നിവരാണ് നിരാഹാരം ആരംഭിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് രോഹിൽനാഥിനെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ, ബി.ആർ.എം. ഷഫീർ, എ.കെ. അബ്ദുറഹ്മാൻ, ടി.പി. ഗോപിനാഥ്, പി. നിധീഷ്, സി.എം. ബ്രിജേഷ് കുമാർ, ടി.പി. അസ്താഫ്, നിസാർ ചോനാരി, വിനോദ് കൂനേരി എന്നിവർ സംസാരിച്ചു. ഫോട്ടോ mpg 31 clr kunhalikkutti കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലത്തിന് മുന്നിൽ നിരാഹാര സമരം ചെയ്യുന്ന റിയാസ് മുക്കോളി, പി.ആർ. രോഹിൽനാഥ്‌ എന്നിവരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.