കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

വാളയാർ: കെ.എസ്.ആർ.ടി.സി ബസിൽ തമിഴ്നാട്ടിൽനിന്ന് തൃശൂർക്ക് വിൽപനക്കായി കൊണ്ടുപോയിരുന്നു രണ്ട് കിലോ . തൃശൂർ സ്വദേശികളായ പെരുമായൻ സിേൻറാ ആൻറണി (23), കറുകുറ്റി റിയോൺസൺ (24) എന്നിവരാണ് വാളയാർ ടോൾ പ്ലാസക്ക് സമീപം പട്ടാമ്പി ടാസ്ക് ഫോഴ്സി‍​െൻറ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. തൃത്താല അസി. എക്സി. ഇൻസ്പക്ടർ എം.എസ്. പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൽ കലാം, ജയൻ പി. ജോൺ, ഡ്രൈവർ തോമസ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. വി.എസ്. മുഹമ്മദ് കാസിമിന് യാത്രയയപ്പ് നൽകി പാലക്കാട്: സർവിസിൽനിന്ന് വിരമിച്ച ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിമിന് പാലക്കാട് പൗരാവലി യാത്രയയപ്പ് നൽകി. ടൗൺഹാളിൽ നടന്ന പരിപാടി എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ, ജില്ല ജഡ്ജി ടി. ഇന്ദിര എന്നിവർ മുഖ്യാതിഥികളായി. എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.ഡി. പ്രസേന്നൻ, കെ. ബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ല കലക്ടർ പി. മേരിക്കുട്ടി, കെ.ഇ. ഇസ്മയിൽ, ശിവദാസൻ മാസ്റ്റർ, കൗൺസിലർ ഭവദാസ്, കുമാരി, മീന, അഡ്വ. പ്രേംനാഥ്, കുഴൽമന്ദം രാമകൃഷ്ണൻ, ഹരിദാസ്, സി.ആർ. ഭവദാസ്, ഗോപിനാഥ്, പ്രദീപ്, അഡ്വ. ടി.എസ്. രാജേഷ്കുമാർ എന്നിവർ സംസാരിച്ചു. വി.എസ്. മുഹമ്മദ് കാസിം മറുപടി പ്രസംഗം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ എം. ചെന്താമരാക്ഷൻ സ്വാഗതവും നൂർമുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.