യാത്രയയപ്പ്

തിരൂരങ്ങാടി: 30 വര്‍ഷത്തെ സര്‍വിസിന് ശേഷം വിരമിക്കുന്ന തിരൂരങ്ങാടി തഹസില്‍ദാര്‍ ടി. ഗോപാലകൃഷ്ണന് താലൂക്ക് വികസന സമിതി നല്‍കി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. വികസന സമിതിയുടെ ഉപഹാരം കലാം മാസ്റ്റര്‍ തഹസില്‍ദാര്‍ക്ക് സമ്മാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി.കെ. തങ്ങൾ, കൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ. നഹ, എം. മുഹമ്മദ് കുട്ടി മുന്‍ഷി, വി. കുഞ്ഞാമു, ഇ. സൈതലവി, പി. ജഗന്നിവാസൻ, കെ. വിശ്വനാഥന്‍, കെ.വി. ഗോപി, ബാലഗംഗാധരൻ, ഡോ. ഷാജഹാന്‍, റഹീം റാവുത്തര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.