അനധികൃത സർവിസ്: അഞ്ച് സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കി

അനധികൃത സർവിസ്: അഞ്ച് സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കി കോഴിക്കോട്: ദേശസാത്കൃത റൂട്ടുകളിൽ അനധികൃത സർവിസ് നടത്തിയെന്ന കെ.എസ്.ആർ.ടി.സിയുടെ പരാതിയെത്തുടർന്ന് അഞ്ച് സ്വകാര്യ ബസുകളുടെ പെർമിറ്റ് ആർ.ടി.ഒ താൽക്കാലികമായി റദ്ദാക്കി. 2013ൽ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരൻ നിയമസഭ പെറ്റീഷൻ കമ്മിറ്റിക്കാണ് പരാതി നൽകിയത്. ദേശസാത്കൃതറൂട്ടുകളിലെ സ്വകാര്യലോബിയുടെ കടന്നുകയറ്റം കെ.എസ്.ആർ.ടി.സിയുടെ വരുമാനനഷ്ടത്തിന് പ്രധാന കാരണമാകാറുണ്ട്. കോഴിക്കോട്–സുൽത്താൻ ബത്തേരി റൂട്ടിലോടുന്ന കെ.എൽ 57 എൽ 3374 ചൈത്രം, കെ.എൽ 57 ബി 4601 ലക്ഷ്മി എന്നീ ബസുകളുടെ പെർമിറ്റ് ജൂലൈ 30 മുതൽ 30 ദിവസത്തേക്കാണ് റദ്ദാക്കിയത്. കോഴിക്കോട്–സുൽത്താൻ ബത്തേരി റൂട്ടിലോടുന്ന കെ.എൽ 57 ജി 3016 സോന, നമ്പ്യാർകുന്ന്–കോഴിക്കോട് റൂട്ടിലോടുന്ന കെ.എൽ 73 9279 സ​െൻറ് മേരീസ് എന്നീ ബസുകളുടെ പെർമിറ്റ് ജൂലൈ 30 മുതൽ 15 ദിവസത്തേക്കും കോഴിക്കോട്–പുൽപള്ളി റൂട്ടിലോടുന്ന കെ.എൽ 47 എഫ് 6399 തേജ്ന ബസി​െൻറ പെർമിറ്റ് ജൂലൈ 30 മുതൽ ഒരാഴ്ചത്തേക്കുമാണ് റദ്ദാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.