ഈശ്വരമണ്ണ്​ കോളനിവാസികൾ യാത്രാദുരിതത്തിൽ

കോളനിവാസികൾ യാത്രാദുരിതത്തിൽ മണ്ണാർക്കാട്: ഈശ്വരമണ്ണുകാർക്ക് നഗരമധ്യത്തിലും യാത്രാദുരിതം. മണ്ണാർക്കാട് നഗരത്തിലെ നെല്ലിപ്പുഴയോട് ചേർന്നുകിടക്കുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഈശ്വരമണ്ണ് കോളനിയിലെ കുടുംബങ്ങളാണ് യാത്രാദുരിതത്തിൽ ബുദ്ധിമുട്ടുന്നത്. അത്യാവശ്യത്തിന് വൈദ്യ സഹായമെത്തിക്കാനോ, രോഗികളെ ആശുപത്രിയിലെത്തിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞദിവസം കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ യുവതി വീട്ടിൽതന്നെ പ്രസവിച്ചിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രി വിളിപ്പാടകലെയുള്ളപ്പോഴാണ് ഗതാഗത സൗകര്യമില്ലാത്തത് മൂലം ചികിത്സ പോലും ലഭിക്കാത്തത്. കോളനിയിലേക്കുള്ള ഗതാഗത പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നാണ് കോളനി വാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.