ശബരിമല പുത്തരി; നിറകതിരുകൾ ഇത്തവണയും കൃഷ്ണകുമാറിെൻറ പാടത്തുനിന്ന്

കൊല്ലങ്കോട്: ശബരിമലയിലേക്കുള്ള നിറകതിർ പത്താം വർഷവും കൃഷ്ണകുമാറി‍​െൻറ നെൽപാടത്തുനിന്ന്. കടുത്ത വേനലിനെ അതിജീവിച്ചാണ് ഇടച്ചിട ചുറ്റിചിറകളത്തിൽ കൃഷ്ണകുമാറി‍​െൻറ പാടശേഖരത്തിലെ നിറകതിരുകളുടെ വിളവെടുപ്പ് ഇത്തവണ നടത്തിയത്. കുഴൽ കിണറുകളിൽ നിന്നും കുളങ്ങളിൽ കുഴികൾ നിർമിച്ചുമെല്ലാമാണ് വെള്ളം ശേഖരിച്ച് ജലസേചനം നടത്തിയത്. ഒരേക്കർ നെൽപാടശേഖരത്തിൽ നൂറു ദിവസങ്ങൾ നീണ്ട കാർഷിക പരിശ്രമത്തിനൊടുവിലാണ് കൃഷ്ണകുമാറി‍​െൻറ കതിർ സമർപ്പണത്തിനുള്ള പ്രാർഥന സഫലമായത്. വിഷുദിവസമാണ് എ.എസ്.ടി ഇനത്തിൽപെടുന്ന നെൽവിത്ത് വിതച്ചത്. ഒരേക്കറിൽ നിന്നും വിളവെടുത്ത നെൽകതിരുകളെല്ലാം ഗുരുവായൂർ -ശബരിമല തുടങ്ങിയ പതിനാലിലധികം ക്ഷേത്രങ്ങളിലേക്കുള്ള കതിർസമർപ്പണത്തിനാണ് ഉപയോഗിക്കുന്നത്. ബംഗളൂരു, കോയമ്പത്തൂർ, പൊള്ളാച്ചി എന്നീ പ്രദേശങ്ങളിലെ എട്ട് ക്ഷേത്രങ്ങളിലേക്കും ചുറ്റിചിറക്കളത്തിൽ നിന്നും നിറകതിർ കൊണ്ടുപോകുവാൻ ഭക്തൻമാർ എത്താറുണ്ടെന്ന് പാവടി സ്വദേശിയായ കൃഷ്ണകുമാർ പറഞ്ഞു. പത്ത് വർഷത്തോളമായി അഖിലഭാരത അയ്യപ്പസേവസംഘത്തി‍​െൻറ നേതൃത്വത്തിൽ മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിൽ നിന്ന് 84 കർഷകർ ഉൾപ്പെടുന്ന സംഘമാണ് കൃഷ്ണകുമാറി‍​െൻറ നെൽക്കതിരുകളുമായി പാലക്കാട് മുതൽ ശബരിമല വരെയുള്ള ക്ഷേത്രങ്ങളിൽ നിറകതിർ സമർപ്പണം നടത്തിവരുന്നത്. വാദ്യോഘോഷത്തോടുകൂടിയാണ് നിറകതിർ വിളവെടുപ്പ് ശബരിമല മുൻ മേൽശാന്തി ദാമോദരൻപോറ്റി നിർവഹിച്ചത്. ക്ഷേത്രങ്ങളിലേക്കുള്ള നിറകതിർ വീടുകളിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർധിക്കുമെന്ന വിശ്വാസത്താൽ നൂറുകണക്കിന് നാട്ടുകാരാണ് കൊല്ലങ്കോട് മേഖലയിലെ ആദ്യത്തെ വിളവെടുപ്പുകൂടിയായ ചുറ്റിചിറകളത്തിലെത്തിയിരുന്നത്. നെന്മേനി പാടശേഖരസമിതി സെക്രട്ടറി സുനിൽകുമാർ, കൊല്ലങ്കോട് കൃഷി ഓഫിസർ വി.എസ്. ദിലീപ്കുമാർ, ആർ. അരവിന്ദാക്ഷൻ, അഖിലഭാരത അയ്യപ്പ സേവസംഘം രക്ഷാധികാരി ആർ. ചന്ദ്രൻ, പ്രസിഡൻറ് വിശ്വനാഥൻ, സെക്രട്ടറി കൃഷ്ണകുമാർ കൊടുവായൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.