വട്ടപ്പാറയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ൈഡ്രവർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ൈഡ്രവർക്ക് പരിക്കേറ്റു. കർണാടക ബദാൽക്കോട്ട് മുതലുള്ളി സഞ്ജീവനി ഷാലെ വീട്ടിൽ ഉമേഷിനെ (25) നിസ്സാര പരിക്കുകളോടെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. കർണാടകയിൽ നിന്നും തൃശൂരിലേക്ക് റെഡിമെയ്ഡ് തുണിത്തരങ്ങളുമായി പോകുകയായിരുന്ന ലോറി വട്ടപ്പാറയിലെ പ്രധാന വളവിൽ വെച്ച് നിയന്ത്രണംവിട്ട് സുരക്ഷ ഭിത്തിയിൽ ഇടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. ൈഡ്രവറോടൊപ്പം ലോറിയിൽ മറ്റ് രണ്ടുപേരും ഉണ്ടായിരുന്നു. മൂന്നുപേരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്രവർത്തനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.