യുവകൂട്ടായ്മകൾക്ക് മാതൃകയായി കീഴുപറമ്പ് വൈ.എം.സി.സി; 13 വീടുകളുടെ താക്കോൽദാനം ഇന്ന്

കീഴുപറമ്പ്: യുവജന സാംസ്കാരിക കൂട്ടായ്മകൾക്ക് ഉത്തമ മാതൃക സൃഷ്ടിച്ച് കീഴുപറമ്പ് വൈ.എം.സി.സി സേവനരംഗത്ത് മുന്നേറുന്നു. ഒരു വ്യാഴവട്ടം പൂർത്തീകരിച്ച യങ് മെൻസ് കൾച്ചറൽ സ​െൻറർ നാടി​െൻറ ഹൃദയസ്പന്ദനമായി മാറിയിരിക്കുകയാണിപ്പോൾ. വിവിധ ഏജൻസികളുടെയും വ്യക്തികളുടെയും സഹായത്തോടെ ഭവനരഹിതർക്കായി സംഘടനയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച 13 വീടുകളുടെ താക്കോൽ ദാനമാണ് ശനിയാഴ്ച. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേരള ഭവന നിർമാണ ബോർഡി​െൻറ സഹായത്തോടെ നേരത്തെ 12 വീടുകൾ കൂട്ടായ്മ നിർമിച്ച് കൈമാറിയിരുന്നു. ഭവന പുനരുദ്ധാരണത്തിനും നിർമാണത്തിനുമായി ഇതുവരെ കോടിയോളം രൂപ കൂട്ടായ്മ ചെലവഴിച്ചു. സേവന പ്രവർത്തനങ്ങൾക്ക് സ്വന്തം വരുമാനം കണ്ടെത്താൻ ചാലിയാർ കൺസ്ട്രക്ഷൻസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വൈ.എം.സി.സി രൂപം നൽകിയിട്ടുണ്ട്. ആരോഗ്യ ക്യാമ്പുകൾ, രക്തദാനം, രോഗികൾക്കുള്ള ധനസഹായം, ട്രാഫിക് ബോധവത്കരണം തുടങ്ങി വൈ.എം.സി.സി സജീവമായ മേഖലകൾ നിരവധിയാണ്. സംസ്ഥാനത്തെ മികച്ച ക്ലബിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. എം.ഇ. ശുഐബ് പ്രസിഡൻറും എം.എം. മുഹമ്മദ് സെക്രട്ടറിയും ടി.പി. കൃഷ്ണൻ ട്രഷററുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ കീഴുപറമ്പ് ടൗണിൽ ക്ലബിനായി നിർമിച്ച മൂന്ന് നില കെട്ടിടത്തി​െൻറ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.