റബീഉല്ലയുടെ വീട്ടിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമം​: പ്രതികളെ പൊലീസ്​ ചോദ്യം ചെയ്​തു

മലപ്പുറം: ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ് ചെയർമാനും വ്യവസായിയുമായ ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പെലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ബി.െജ.പി നേതാവും ബംഗളൂരു റിച്ച്മണ്ട് ടൗൺ സ്വദേശിയുമായ അസ്ലം ഗുരുക്കൾ (38), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റിലെ ഉസ്മാൻ (29), കൂർഗ് സോമവാർപേട്ട് ചൗഢേശ്വരി ബ്ലോക്കിലെ മുഹമ്മദ് റിയാസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ശനിയാഴ്ച വൈകുന്നേരം 4.30 വരെയാണ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോവുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംഘമെത്തിയതെന്നാണ് അന്വേഷണ സംഘത്തി​െൻറ പ്രാഥമിക നിഗമനം. റബീഉല്ലയുടെ കോഡൂരിലെ വീട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഘത്തിലുള്ള രണ്ടു പേർ വീടി​െൻറ മതിൽ ചാടി അകത്തുകടന്ന് മറ്റുള്ളവർക്കായി ഗേറ്റ് തുറന്നു കൊടുക്കുന്നതും സിറ്റൗട്ടിലെ വാതിലിൽ മുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താൻ പൊലീസ് വെള്ളിയാഴ്ച വൈകീട്ട് പ്രത്യേക യോഗം ചേർന്നു. കൂട്ടുപ്രതികളായ ബംഗളൂരു ആർ.ജെ. നഗർ മുത്തപ്പ ബ്ലോക്ക് സുകുമാർ (43), ബംഗളൂരു ബക്ഷി ഗാർഡൻ ടി.സി.എം റോയൽ റോഡിലെ രമേശ്, അസ്ലം ഗുരുക്കളുടെ ഗൺമാനും കർണാടക പൊലീസ് ഉദ്യോഗസ്ഥനുമായ ബംഗളൂരു ചാമരാജ് പേട്ടിലെ കേശവമൂർത്തി (28) എന്നിവർ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. റബീഉല്ലയുമായി സൗഹൃദമുണ്ടെന്നും അദ്ദേഹത്തെ കാണാൻ വന്നതാണെന്നുമാണ് പിടിയിലായ സന്ദർഭത്തിൽ അസ്ലം ഗുരുക്കൾ പൊലീസിനോട് പറഞ്ഞിരുന്നത്. കോടതി പരിസരത്ത് മാധ്യമങ്ങളോടും അദ്ദേഹം ഇതുതന്നെ ആവർത്തിച്ചു. എന്നാൽ, പൊലീസ് ഇത് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നിറതോക്കുകളുമായി റബീഉല്ലയുടെ കോഡൂരിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടാവാൻ സാധ്യതയുണ്ടെന്നും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് കോടതി വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.