മാലിന്യമുക്ത അരീക്കോടിനായി പദ്ധതികൾ

അരീക്കോട്: സമ്പൂർണ മാലിന്യമുക്ത ഗ്രാമങ്ങൾ ലക്ഷ്യമിട്ട് അരീക്കോട് പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചു. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. ആഗസ്റ്റ് ആറ് മുതൽ 13 വരെ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് മാലിന്യ സംബന്ധമായ വിവരശേഖരണം നടത്തും. സ്കൂൾ-കോളജ് വിദ്യാർഥികൾ, എൻ.എസ്.എസ്-എൻ.സി.സി വളൻറിയർമാർ, കുടുംബശ്രീ അംഗങ്ങൾ, ആശ-അംഗൻവാടി വർക്കർമാർ തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. ശനിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രത്യേക ശിൽപശാല സംഘടിക്കും. പഞ്ചായത്ത് പ്രസിഡൻറ് അമ്പായത്തിങ്ങൽ മുനീറ അധ്യക്ഷയായി സംഘാടക സമിതിക്ക് രൂപം നൽകി. പദ്ധതിയുടെ പ്രഖ്യാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അമ്പായത്തിങ്ങൽ മുനീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹിമാൻ, മെംബർമാരായ സറീന ജാഫർ, വി.പി. സുഹൈർ, എ. ഷീന, ഉമർ വെള്ളേരി, എ.എം. ഷാഫി, പി.പി. സനാഉല്ല, കെ. രതീഷ്, എം.പി. രമ, ശിഹാബ് പാറക്കൽ, എം.പി. ഭാസ്കരൻ, പി. ഗീത, കെ. ശ്രീജ, കെ.പി. ഫാത്തിമക്കുട്ടി, എ.പി. ബീന, കെ. നിഷ, എം. അബൂബക്കർ സിദ്ദീഖ്, സെക്രട്ടറി സി.പി. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.