കേരള സ്ക്രാപ്പ് തൊഴിലാളി യൂനിയൻ ജില്ല കൺവെൻഷൻ

പാലക്കാട്: സ്ക്രാപ്പ് തൊഴിലാളികളെ പട്ടിണിയിലാക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള സ്ക്രാപ്പ് തൊഴിലാളി യൂനിയൻ എഫ്.ഐ.ടി.യു ജില്ല കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. മാലിന്യ പ്രശ്നം പറഞ്ഞ് ആക്രിശേഖരണ കടകൾ അടപ്പിക്കുന്നത് നിർത്തണമെന്നും പാഴ്വസ്തുക്കൾ ശേഖരിക്കുന്നതിലൂടെ ശുചിത്വമിഷനിലൂടെ പ്രധാന പങ്ക് വഹിക്കുന്നത് ആക്രി തൊഴിലാളികളാണെന്നും കൺവെൻഷൻ പറഞ്ഞു. കൺവെൻഷൻ എഫ്.ഐ.ടി.യു സംസ്ഥാന ജന. സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി സക്കീർ ഉതളൂർ അധ്യക്ഷത വഹിച്ചു. ഓൾ കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ. അറഫാത്ത് അംഗത്വ വിതരണം നിർവഹിച്ചു. സ്ക്രാപ്പ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുജീബ് എടക്കര, ഷംസുദ്ദീൻ മാങ്കുറുശ്ശി, ഗണേഷ്, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.