കെ.എസ്.ആർ.ടി.സി ഡിപ്പോക്ക്​ തീപിടിച്ചതായി അഭ്യൂഹം; ആശങ്കകുലരായി നാട്ടുകാർ

പൊന്നാനി: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് തീപിടിച്ചതായി അഭ്യൂഹം പരന്നു. വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ അഞ്ചുവരെ പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസുകളൊന്നും പുറപ്പെട്ട് വരാത്തതിനെത്തുടർന്നാണ് ഡിപ്പോക്ക് തീപിടിച്ചതായി അഭ്യൂഹമുയർന്നത്. ചന്തപ്പടിയിൽ ബസ് കാത്തുനിന്ന് മടുത്ത വലിയ ആൾക്കൂട്ടത്തിനിടയിലാണ് അഭ്യൂഹവാർത്ത പടർന്ന് പിടിച്ചത്. സത്യാവസ്ഥ അറിയാനായി പലരും കെ.എസ്.ആർ.ടി.സിയിലേക്ക് ഫോൺവിളിച്ചെങ്കിലും ഫോൺ എടുക്കാതിരുന്നത് അഭ്യൂഹ വാർത്തക്ക് വിശ്വാസ്യത പകർന്നു. പിന്നീട് 5.30ന് തിരുവനന്തപുരം ബസ് എത്തിയപ്പോഴാണ് തീപിടിത്ത വാർത്ത വ്യാജമാണെന്ന് മനസ്സിലായത്. പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയെ ഗ്രസിച്ച അരാജകത്വമാണ് ഇത്തരമൊരവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. തിരൂരിലേക്ക് പോകേണ്ട യാത്രക്കാരാണ് അധികവും ചന്തപ്പടിയിൽ ബസ് കാത്തുനിന്നിരുന്നത്. പൊന്നാനി ഡിപ്പോയിൽ നിന്നുള്ള തിരൂർ ബസുകൾ മഞ്ചേരിയിലേക്ക് നീട്ടിയതോടെ ഇപ്പോൾ മണിക്കൂറിൽ ഒരു ബസ് മാത്രമാണുള്ളത്. മഞ്ചേരി മലപ്പുറം ഡിപ്പോകളിൽനിന്ന് പൊന്നാനിയിലേക്ക് നീട്ടിയിരുന്ന തിരൂർ ബസുകളാകട്ടെ ഇപ്പോൾ തിരൂരിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്നു. പൊന്നാനി ഡിപ്പോയെ അരാജകത്വത്തിലേക്ക് തള്ളിവിട്ട എ.ടി.ഒക്കെതിരെ നടപടി ആവശ്യപ്പെട്ട് പലപ്രാവശ്യം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആലോചന യോഗം ഇന്ന് പെരുമ്പടപ്പ്: ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ നടത്തുന്ന ഓണം-പെരുന്നാൾ പഴം പച്ചക്കറി ചന്ത നടത്തുന്നതിനെപ്പറ്റിയുള്ള ആലോചന യോഗം ശനി രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ആത്മ ഹാളിൽ നടക്കുമെന്ന് കൃഷി അസി. ഡയറക്ടർ കെ. ചന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.