സുമനസ്സുകളുടെ സഹായമേറ്റുവാങ്ങാൻ ഇനി രാധാകൃഷ്ണ പിള്ളയില്ല

കോട്ടക്കൽ: പ്രായാധിക്യവും രോഗവും മൂലം ദുരിതത്തിലായതിനെ തുടർന്ന് മാറാക്കരക്കാർ സംരക്ഷണമേറ്റെടുത്ത വയോധിക ദമ്പതികളിലെ ഗൃഹനാഥൻ അന്തരിച്ചു. ആലപ്പുഴയിൽ ജനിച്ചെങ്കിലും ജീവിതം കൊണ്ട് മലപ്പുറത്തുകാരനായി മാറിയ രാധാകൃഷ്ണ പിള്ളയാണ് (65) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മാറാക്കര കരേക്കാട് പള്ളിപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച പുലർച്ചയായിരുന്നു മരണം. ഭാര്യ രാധമ്മയോെടാപ്പമായിരുന്നു ജീവിതം. ക്വാറി തൊഴിലാളിയായിരുന്ന പിള്ളക്ക് ആറുമാസം മുമ്പ് കാലിൽ കല്ലുവീണ് ഗുരുതര പരിക്കേറ്റിരുന്നു. മക്കളും ബന്ധുക്കളുമില്ലാതെ കഴിഞ്ഞ കുടുംബം ഇതോടെ ദുരിത്തിലായി. ഇവരുടെ ദുരിതജീവിതം സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്ന് നിരവധി പേർ സഹായവുമായെത്തി. വാടകയും പലചരക്കുകടയിലെ കാശും നൽകാൻ സമിതിയും രൂപവത്കരിച്ചു. മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി മാസ്റ്ററെ രക്ഷാധികാരിയാക്കിയായിരുന്നു സമിതി. വീടുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിനിടെ പിള്ളയുടെ ആകസ്മിക മരണം. സി.പി.എം മാറാക്കര പഞ്ചായത്ത് കമ്മിറ്റിയാണ് സംസ്കാര ചടങ്ങുകൾക്കുള്ള തുക വഹിച്ചത്. പറപ്പൂരിലെ എസ്.എൻ.ഡി.പിയുടെ കീഴിലുള്ള ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻ കുട്ടി, വാർഡംഗം വി.പി. ഹുസൈൻ, കാടാമ്പൂഴ എസ്.െഎ സി.എച്ച്. മജ്ഞിത്ത്, വി. മധുസൂദനൻ, കെ.പി. നാരായണൻ, കെ.പി. രമേശ്, അഡ്വ. കെ. ജാബിർ, ഒ.കെ. സുബൈർ, പി.പി. ബഷീർ, കാടാമ്പുഴ അബൂബക്കർ, പ്രഭാകരൻ കാടാമ്പുഴ, ശശി, ശ്യാംലാൽ, നദീർ, മുരളി തുടങ്ങി നിരവധി പേരാണ് കരേക്കാട് എത്തിയത്. സഹായിച്ച എല്ലാവർക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞ പിള്ളയുടെ ഭാര്യ രാധമ്മയെ ഇവരുടെ സഹോദര‍​െൻറ മക്കൾ തൃശൂരിലേക്ക് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.