​'ഋതു' വിനു വർണാഭ തുടക്കം

കോഴിക്കോട്: അൽ സലാമ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആർക്കിടെക്ച്ചറിലെ വിദ്യാർഥികൾ ഒരുക്കുന്ന 'ഋതു' ചിത്ര പ്രദർശനത്തിന് കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ വർണാഭമായ തുടക്കം. ആർട്ടിസ്റ്റ് പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ദയാനന്ദൻ, അൽ സലാമ ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ മുഹമ്മദ് കുട്ടി അരിക്കുഴിയിൽ, മാനേജിങ് ഡയറക്ടർ അഡ്വ. എ. ശംസുദ്ദീൻ, ആർട്ടിസ്റ്റ് അബു പട്ടാമ്പി, അൽ സലാമ ആർക്കിടെക്ചർ കോളജ് പ്രിൻസിപ്പൽ ആർക്കിടെക്ട് ആസിഫ് ആർ ഖാൻ, ആർക്കിടെക്റ്റുമാരായ ഷൈൻ അലക്സ് മാണി, ആതിര അജിത്, പി.വി. രോഹിത് എന്നിവർ സംസാരിച്ചു. ഋതുക്കൾ എന്ന വിഷയത്തെ ആസ്പദമാക്കി അൽ സലാമ ആർക്കിടെക്ച്ചർ കോളജിലെ വിദ്യാർഥികൾ ഒരുക്കിയ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയുമാണ് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ വിൽപനയിൽനിന്ന് ലഭിക്കുന്ന തുകയുടെ 50 ശതമാനം പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് കൈമാറും. ഞായറാഴ്ച വരെ പ്രദർശനം തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.