ബസ് സ്​റ്റാൻഡ്​ പദ്ധതി കോഴവാങ്ങി അട്ടിമറിച്ചതായി ആരോപണം

പാലക്കാട്: മഞ്ഞക്കുളം ബസ്-ലോറി സ്റ്റാൻഡ് പദ്ധതി ചില ബി.ജെ.പി കൗൺസിലർമാർ രണ്ടുകോടി വാങ്ങി അട്ടിമറിച്ചതായി സ്വരാജ് ഇന്ത്യ പാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ദേശീയ പ്രസിഡൻറ് അമിത്ഷാക്ക് പരാതി നൽകിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന മഞ്ഞക്കുളം ബസ്-ലോറി സ്റ്റാൻഡ് പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമര രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഡോ. എം.എൻ. അനുവറുദ്ദീൻ, പി. വിജയൻ, കെ.എം. പ്രേംകുമാർ, പാണ്ടിയോട് പ്രഭാകരൻ, എസ്. സുരേന്ദ്രൻ, എം. മണി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.