ഗതാഗതം മുട്ടി കോടികൾ ചെലവഴിച്ച് നവീകരിച്ച കല്ലൂർമ^തെക്കുംതാഴം റോഡ്

ഗതാഗതം മുട്ടി കോടികൾ ചെലവഴിച്ച് നവീകരിച്ച കല്ലൂർമ-തെക്കുംതാഴം റോഡ് ചങ്ങരംകുളം: പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് 1,33,00,000 ചെലവഴിച്ച് കല്ലൂർമ-തെക്കുംതാഴം റോഡ് സഞ്ചാര യോഗ്യമായിട്ടും ശേഷിക്കുന്ന 50 മീറ്ററോളം അറ്റകുറ്റപ്പണി നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചിറവല്ലൂർ, കല്ലൂർമ, തരിയത്ത്, പെരുമ്പാൾ പ്രദേശത്തുള്ളവർക്ക് പഴഞ്ഞി കുന്ദംകുളം ഭാഗത്തേക്കുള്ള എളുപ്പവഴിയും കൂടിയാണിത്. നന്നംമുക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങി​െൻറ പ്രധാനമന്ത്രി യോജന പദ്ധതിപ്രകാരമാണ് ടെൻഡറായത്. വീതി കുറവും ഉയരം കുറവും കാരണം മഴക്കാലത്ത് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡാണ് കോടികൾ ചെലവഴിച്ച് നവീകരിച്ചത്. അയ്യപ്പൻകാവിനടുത്തുള്ള 50 മീറ്ററോളം പഞ്ചായത്ത് പരിധിയിലാണ്. ചളിനിറഞ്ഞ് ഗതാഗതയോഗ്യമല്ലാത്തവിധമാണ് ഈ റോഡ്. ഈ ഭാഗം നവീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.