ചോലാറ ആദിവാസി കോളനി സബ്കലക്ടർ സന്ദർശിച്ചു

എടവണ്ണ: ഒതായി ചാത്തല്ലൂർ ചോലാറ ആദിവാസി കോളനി സബ്കലക്ടറും സംഘവും സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ പേത്താടെയാണ് സബ്കലക്ടർ അരുണി​െൻറ നേതൃത്വത്തിലുള്ള സംഘം ചോലാറയിലെത്തിയത്. ഏറനാട് തഹസിൽദാർ സുരേഷ്‌കുമാർ, പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ രാമകൃഷ്ണൻ പാലശേരി, ഓവർസിയർ രാധാകൃഷ്്ണൻ, എടവണ്ണ പഞ്ചായത്ത് ഓവർസിയർ അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഐ. ഫാസിൽ ഷാ, ജൂനിയർ ക്ലർക്ക് സുരേഷ്, നിലമ്പൂർ ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ചർ ടി.പി. മുഹമ്മദ്, അരീക്കോട് ബ്ലോക്ക് ഹൗസിങ് ഓഫിസർ ജാൻസി, ആദിവാസി ക്ഷേമസമിതി ജില്ല സെക്രട്ടറി എം.ആർ. സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി സുന്ദരൻ, ജില്ല കമ്മിറ്റിയംഗം ചോലാറ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് എടവണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. രാവിലെ തുടങ്ങിയ സമരം രാത്രിയോടെ മഞ്ചേരി തഹസില്‍ദാരും സംഘവുമെത്തി ചർച്ച നടത്തിയതി​െൻറ അടിസ്ഥാനത്തിലാണ് അവസാനിപ്പിച്ചിരുന്നത്. ചർച്ചയിൽ ആദിവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാനായി സബ്കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് സബ്കലക്ടറും സംഘവും ചോലാറയിലെത്തിയത്. മഴക്കാലമായാൽ നടന്നുപോകാൻ പോലും പറ്റാത്ത റോഡിനെക്കുറിച്ചും സ്ഥാപിക്കാത്ത സോളാർ ലൈറ്റി​െൻറ പേരിൽ പണം തട്ടിയതിനെകുറിച്ചും ആദിവാസികൾ അധികൃതരോട് പരാതിെപ്പട്ടു. പരാതികൾ പരിശോധിക്കാമെന്ന് അറിയിച്ച സബ്കലക്ടർ തിങ്കളാഴ്ച പെരിന്തല്‍മണ്ണ ആർ.ഡി.ഒ ഓഫിസിൽ ചേരുന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരോട് ആവശ്യമായ റിപ്പോർട്ടുകളുമായി എത്താൻ നിർദേശിച്ചു. യോഗത്തിന് ശേഷം കലക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സബ് കലക്ടർ പറഞ്ഞു. പടം..adiavsi cholara ചോലാറ ആദിവാസി കോളനി സന്ദർശിച്ച സബ്കലക്ടറോട് ആദിവാസികളുടെ പരാതി പറയുന്നു പ്രതിഷേധ പ്രകടനവും പൊതുയോഗവും എടവണ്ണ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ മക​െൻറ വീടിന് നേരെ നടന്ന ആര്‍.എസ്.എസ് ഗുണ്ടാവിളയാട്ടത്തിനെതിരെ സി.പി.എം എടവണ്ണ ലോക്കൽകമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ഏരിയാ കമ്മിറ്റിയംഗം പി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. സാജിദ്ബാബു അധ്യക്ഷത വഹിച്ചു. എം. ജാഫർ, വി. അര്‍ജുനൻ, പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.