തിരുവനന്തപുരം ആക്രമണങ്ങളിൽ എടപ്പാളിൽ പ്രതിഷേധ പ്രകടനം

എടപ്പാൾ: തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘർഷം വ്യാപകമായ സാഹചര്യത്തിൽ അക്രമത്തിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി. ആദ്യം സി.പി.എം പ്രവർത്തകരുടെ പ്രകടനവും പിന്നീട് ബി.ജെ.പി പ്രവർത്തകരുടെ പ്രകടനവുമാണ് നടന്നത്. പൊന്നാനി സി.ഐ സണ്ണി ചാക്കോ, ചങ്ങരംകുളം എസ്.ഐ കെ.പി. മനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നതിനാൽ സംഘർഷാവസ്ഥ ഉണ്ടായില്ല. സി.പി.എം പ്രകടനത്തിന് സി. രാമകൃഷ്ണൻ, യു.പി. പുരുഷോത്തമൻ, എം. മുസ്തഫ എന്നിവരും ബി.ജെ.പി പ്രകടനത്തിന് കെ.വി. അശോകൻ, വി.ടി. ജയപ്രകാശ്, രതീഷ് പൊൽപ്പാക്കര എന്നിവരും നേതൃത്വം നൽകി. CAPION Tir p6 prakadanam Tir p7 prakadanam ഫോട്ടോ: എടപ്പാളിൽ നടന്ന സി.പി.എം-ബി.ജെ.പി പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.