ഇ.പി.എഫ്​ പെൻഷൻ പദ്ധതി പരിഷ്​കരിക്കും –കേന്ദ്രം

ഇ.പി.എഫ് പെൻഷൻ പദ്ധതി പരിഷ്കരിക്കും –കേന്ദ്രം ന്യൂഡൽഹി: 1995ലെ എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് പെൻഷൻ സ്കീം സമഗ്രമായി പൊളിച്ചെഴുതുമെന്ന് കേന്ദ്രം. ഇതിനായി ഉന്നതതല സമിതി രൂപവത്കരിക്കുമെന്നും തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയെ അറിയിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ സ്വകാര്യ പ്രമേയത്തിൽ ഉന്നയിച്ച വിഷയങ്ങൾകൂടി പരിഗണിച്ചാണ് തീരുമാനം. യഥാർഥ ശമ്പളത്തി​െൻറ അടിസ്ഥാനത്തിലുളള ഉയർന്ന പെൻഷൻ സുപ്രീംകോടതി വിധിക്ക് അനുസൃതമായി എല്ലാവർക്കും നടപ്പാക്കും. സുപ്രീംകോടതി വിധിയെ തുടർന്ന് സ്വകാര്യ പ്രമേയ ചർച്ച വേളയിൽ മന്ത്രി ലോക്സഭയിൽ നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായി ഇ.പി.എഫ്.ഒ പുറപ്പെടുവിച്ച ഉത്തരവുകൾ പരസ്പരവിരുദ്ധവും കോടതി വിധിക്ക് വിരുദ്ധവുമാണെന്നും എൻ.കെ. േപ്രമചന്ദ്രൻ പറഞ്ഞു. 58 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുന്ന പദ്ധതി ഇ.എസ്.ഐ മുഖാന്തരം എർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പെൻഷൻകാർക്കായി കുറഞ്ഞ പലിശനിരക്കിൽ ഭവന പദ്ധതി നടപ്പാക്കും. പെൻഷൻ കമ്യൂട്ട് ചെയ്തവർക്ക് 15 വർഷം കഴിഞ്ഞാൽ മുഴുവൻ പെൻഷനും പുനഃസ്ഥാപിക്കും. കശുവണ്ടി തൊഴിലാളികളുടെ പെൻഷന് 3650 ദിവസത്തെ ഹജർ വേണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കും. 3650 ദിവസത്തെ ഹാജർ വേണമെന്ന വ്യവസ്ഥ കാരണം കശുവണ്ടി, കയർ തുടങ്ങി പരമ്പരാഗത തൊഴിലാളികളുടെ പെൻഷൻ നിഷേധിക്കുന്നത് ന്യായീകരിക്കാവുന്നതല്ല എന്ന് എം.പി ചൂണ്ടിക്കാട്ടിയിരുന്നു. ആറ് മാസത്തിനുള്ളിൽ ഇ.പി.എഫ് ഫണ്ടി​െൻറ ധന നിക്ഷേപ മൂല്യനിർണയം നടത്തി മിനിമം പെൻഷൻ ഉയർത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാർ പരിഗണിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പ്രേമയത്തിലെ വിഷയങ്ങൾ നടപ്പാക്കുന്നതിന് അനുകൂലമായ എല്ലാ നടപടികളും സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടാകുമെന്ന ഉറപ്പി​െൻറ അടിസ്ഥാനത്തിൽ േപ്രമചന്ദ്രൻ സ്വകാര്യ പ്രമേയം പിൻവലിച്ചു. ആറ് ദിവസങ്ങളിലായി ഒമ്പത് മണിക്കൂർ ചർച്ചയിൽ 26 അംഗങ്ങൾ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.