വിനായകി​െൻറ മരണം: നീതി വേണമെന്ന്​ പിതാവ്​

വിനായകി​െൻറ മരണം: നീതി വേണമെന്ന് പിതാവ് അന്വേഷണം കുറ്റക്കാരെ സഹായിക്കാൻ തൃശൂര്‍: െപാലീസ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകി​െൻറ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം കുറ്റക്കാരായ െപാലീസുകാരെ സഹായിക്കുന്ന തരത്തിലാണെന്ന് ജസ്റ്റിസ് ടു വിനായക് ആക്ഷൻ കൗൺസിൽ ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പട്ടികജാതി, പട്ടികവർഗ ഐക്യ സമിതിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ചതാണ് ഇൗ കൂട്ടായ്മ. വിനായകി​െൻറ കുടുംബത്തിന് നീതി ഉറപ്പാക്കുക, 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിക്കുക, കുറ്റക്കാരായ പാവറട്ടി എസ്.ഐക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിെര പട്ടികജാതിക്കാര്‍ക്കെതിെരയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും നരഹത്യക്കുള്ള വകുപ്പ് പ്രകാരവും കേസ് എടുക്കുക, സര്‍വിസില്‍നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. ജില്ലയിലെ 30ഓളം പട്ടികജാതിവര്‍ഗ സംഘടനകളും മറ്റ് ജനാധിപത്യ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ചേര്‍ന്ന് പട്ടികജാതി, പട്ടികവര്‍ഗ ഐക്യസമിതിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മക്ക് രൂപം നൽകിയത്. ആഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നിന് ഏങ്ങണ്ടിയൂരിൽ പ്രതിഷേധ പൊതുയോഗം നടത്തും. സെക്രട്ടറി എ.കെ. സന്തോഷ്, രക്ഷാധികാരി ആനന്ദന്‍ വടക്കുംതല, പ്രസിഡൻറ് കെ.എസ്. ഷൈജു, വിനായകി​െൻറ പിതാവ് കൃഷ്ണദാസ്, ആനന്ദന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. മകൻ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കണം തൃശൂർ: മകൻ എന്ത് കുറ്റം ചെയ്തിട്ടാണ് ക്രൂരമായി മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് വിനായകി​െൻറ പിതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു. വിനായകി​െൻറ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം. ഉള്ളതുകൊണ്ട് സന്തോഷപൂർവം കഴിഞ്ഞ കുടുംബത്തെ തീരാദുഃഖത്തിലേക്കാണ് പൊലീസ് വീഴ്ത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കാണ് ഇൗ ഗതി വന്നതെങ്കിൽ അവർക്കത് സഹിക്കാൻ കഴിയുമോ? മകനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ കുടുംബത്തോട് നീതി പുലർത്താൻ കഴിയുമോ? അദ്ദേഹം ചോദിച്ചു. മക​െൻറ മരണത്തോടെ അമ്മ തളർന്നുവീണു. വിദേശത്ത് ജോലി തേടി പോയ മൂത്ത മകനും തിരികെെയത്തി. സന്തുഷ്ടമായി കഴിഞ്ഞ നാലംഗ കുടുംബമായിരുന്നു. മകനെ ക്രൂരമായി മർദിച്ചതി​െൻറ കാരണമൊന്നും പൊലീസ് പറയുന്നില്ല. കൊടും കുറ്റമൊന്നും അവൻ ചെയ്തില്ലല്ലോ. മുടി വളർത്തിയതും നിറം കറുപ്പായതുമാണോ അവനിൽ ആരോപിച്ച കുറ്റം. ഒരു ആവശ്യത്തിനും ആരുടെയും മുന്നിൽ കൈനീട്ടാൻ ഇതുവരെ ചെന്നിട്ടില്ല. മക​െൻറ മരണത്തി​െൻറ ഉത്തരവാദികളെ ശിക്ഷിക്കാൻ നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.