കോവളം കൊട്ടാരം കൈമാറ്റ വിഷയത്തിൽ സി.പി.​െഎയിൽ അതൃപ്​തി

കോവളം കൊട്ടാരം കൈമാറ്റ വിഷയത്തിൽ സി.പി.െഎയിൽ അതൃപ്തി തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും ആർ.പി ഗ്രൂപ്പിന് കൈമാറാനുള്ള സർക്കാർ തീരുമാനത്തിൽ സി.പി.െഎക്ക് അതൃപ്തി. സി.പി.െഎ സംസ്ഥാനസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വിമർശനങ്ങളുണ്ടായത്. ഇൗ തീരുമാനത്തിലൂടെ സർക്കാർ സമ്പന്നർക്കൊപ്പമാണെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കും. പാർട്ടി നേതൃത്വത്തിന് ഇൗ വിഷയത്തിലെ മുൻ നിലപാടിൽ ഉറച്ചുനിൽക്കാൻ സാധിച്ചില്ലെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. മന്ത്രിമാർക്കെതിരെയും യോഗത്തിൽ പരാമർശമുണ്ടായി. എന്നാൽ, വിഷയത്തിൽ ഇൗ തീരുമാനം മാത്രമേ സർക്കാറിന് സ്വീകരിക്കാൻ കഴിയുമായിരുന്നുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു. സിവിൽ കേസ് സമർപ്പിക്കാനുള്ള അവകാശം സർക്കാറിൽ നിലനിർത്തിയാണ് കൈമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റവന്യൂ വകുപ്പിനെ പലപ്പോഴും നോക്കുകുത്തിയാക്കുന്ന സമീപനത്തിൽ ചില അംഗങ്ങൾ അസംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യങ്ങൾ എൽ.ഡി.എഫ് യോഗത്തിൽ അറിയിക്കണമെന്നും അവർ പറഞ്ഞു. വി.എസ്. അച്യുതാനന്ദൻ ചൂണ്ടിക്കാട്ടിയതുപോലെ ചില പ്രശ്നങ്ങൾ ഭാവിയിൽ കോവളം കൊട്ടാരം വിഷയത്തിലുണ്ടായേക്കാമെന്നും അഭിപ്രായമുയർന്നു. കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ച ജെ.ഡി.യു എൽ.ഡി.എഫിലേക്ക് വരുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യണമെന്ന നിലപാടും യോഗത്തിലുണ്ടായി. എന്നാൽ, പുതിയ ഘടകകക്ഷികളെ ഉൾപ്പെടുത്തുേമ്പാൾ മതിയായ കൂടിയാലോചനയുണ്ടാകണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ കോഴ വിവാദം, പീഡനക്കേസിലെ എം. വിൻെസൻറി​െൻറ അറസ്റ്റ്, തലസ്ഥാനത്തെ സി.പി.എം–ബി.ജെ.പി സംഘർഷങ്ങളും യോഗത്തിൽ ചർച്ച െചയ്തു. സി.പി.ഐ 23ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ അവസാനവാരം കൊല്ലത്ത് നടത്താൻ പാർട്ടി സംസ്ഥാന കൗൺസിലും അംഗീകാരം നൽകി. കഴിഞ്ഞദിവസം ചേർന്ന എക്സിക്യൂട്ടിവ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സംസ്ഥാന സമ്മേളനം ഫെബ്രുവരി അവസാനവാരം മലപ്പുറത്ത് നടത്താനും തീരുമാനമായി. നേരത്തേ കാസർകോട് സേമ്മളനം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും മലപ്പുറത്ത് മതിയെന്ന് സംസ്ഥാന കൗൺസിൽ തീരുമാനിക്കുകയായിരുന്നു. സി.പി.ഐ പാർട്ടി കോൺഗ്രസ് കൊല്ലത്ത് നടക്കുന്നത് ആദ്യമായാണ്. ഇതിനുമുമ്പ് കേരളത്തിൽ പാലക്കാട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പാർട്ടി കോൺഗ്രസിന് വേദിയായത്. സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കുന്നതും ഇതാദ്യമാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ പത്തിന് ആരംഭിക്കാനും കൗൺസിൽ തീരുമാനിച്ചു. കെ ആർ. ചന്ദ്രമോഹ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ ഇ. ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറിമാരായ അഡ്വ. കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും സന്നിഹിതരായിരുന്നു. പള്ളിപ്രം ബാലൻ, കെ.ഇ. മാമ്മൻ, സി.എൻ. രാഘവൻപിള്ള, കെ.ആർ. മോഹനൻ, ഉഴവൂർ വിജയൻ, പ്രഫ. യശ്പാൽ, കെ.പി. ലെനിൻ, മഹേശ്വരിയമ്മ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.