'ചീനിമരച്ചോട്ടിൽ ഒരുവട്ടംകൂടി'

എടരിക്കോട്: പി.കെ.എം.എം.എച്ച്.എസ്.എസിലെ പൂർവ അധ്യാപകരും-വിദ്യാർഥികളും ഒത്തുചേർന്ന 'ചീനിമരച്ചോട്ടിൽ ഒരുവട്ടംകൂടി' പരിപാടി പഴയകാല ഒാർമകൾ ഒാർത്തെടുക്കാൻ അവസരമൊരുക്കി. സ്കൂളിൽനിന്ന് വിരമിച്ചതിനുശേഷം വീണ്ടുമെത്തിയ അധ്യാപകർക്കും പടിയിറങ്ങിയ വിദ്യാർഥികൾക്കും പറയാനേറെയായിരുന്നു. ഒത്തുചേരലി​െൻറ സ്മരണക്കായി സ്കൂൾ ലൈബ്രറി നവീകരണ പദ്ധതി പൂർവ വിദ്യാർഥികൾ ഏറ്റെടുത്തു. ഒത്തുചേരൽ ജില്ല പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആബിദ തൈക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. നാസർ, റംല പൂക്കയിൽ, ടി. മുഹമ്മദ്, കെ. ബഷീർ, പി.കെ. അഹമ്മദ്, ഡോ. ടി. സലീം, കെ. കുഞ്ഞിമൊയ്തു, ഇ.കെ. കുര്യാക്കോസ്, നാസർ എടരിക്കോട്, ഡോ. റഹ്മത്തുല്ല, എസ്. ഖദീജാബി, പി.എം. ആശിഷ്, എം. കുഞ്ഞിമൊയ്തീൻകുട്ടി, സതീദേവി, അഫീല, മുനീർ പുതുമണ്ണിൽ, ഷിഹാബുദ്ദീൻ പന്തക്കൽ, കെ.വി. നിഷാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.