മാൻകൊമ്പുമായി ഒരാൾ പിടിയിൽ

കൊല്ലങ്കോട്: മാൻകൊമ്പുമായി ഒരാൾ അറസ്റ്റിൽ. ചെമ്മണാമ്പതി ചെക്ക്പോസ്റ്റിന് സമീപവാസിയായ മാണിക്കം ഇല്ലത്തിൽ ത്യാഗരാജനാണ് (49) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 11 മാൻകൊമ്പുകൾ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ രഹസ്യവിവരത്തെ തുടർന്ന് കൊല്ലങ്കോട് എസ്.ഐ അനീഷ്, പ്രബേഷൻ എസ്.ഐ. ബിപിൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മാൻകൊമ്പുകൾ കണ്ടെത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നായാട്ടു സംഘത്തിലുള്ളവർ കൊണ്ടുവരുന്ന മാൻകൊമ്പുകൾ വാങ്ങി സൂക്ഷിക്കുകയും ആവശ്യക്കാർക്ക് വിൽപന നടത്തുകയും ചെയ്തുവരുന്ന ത്യാഗരാജന് നായാട്ടുസംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സി.െഎ സലീഷ് പറഞ്ഞു. കേരളത്തിലെ വനത്തിൽനിന്ന് മാനുകളെ വേട്ടയാടുന്ന സംഘമാണ് കൊമ്പുകൾ ത്യാഗരാജന് നൽകുന്നതെന്നാണ് പൊലീസി‍​െൻറ നിഗമനം. അടുത്തിടെ വെട്ടിയെടുത്ത രണ്ടു കൊമ്പുകളും പിടിച്ചെടുത്തതിൽ ഉൾപ്പെടും. മാൻകൊമ്പുകൾ വനംവകുപ്പിനെ ഏൽപ്പിക്കും. സംഭവത്തിൽ വനംവകുപ്പാണ് തുടരന്വേഷണം നടത്തുകയെന്ന് സി.െഎ പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. cap pg5 ചെമ്മണാമ്പതിയിൽ മാൻകൊമ്പുകളുമായി പോലീസ് പിടിയിലായ ത്യാഗരാജൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.