വളാഞ്ചേരി നഗരസഭയിൽ വഴിയോരക്കച്ചവട സർ​േവ ആരംഭിച്ചു

വളാഞ്ചേരി: വഴിയോര കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധിയും സംരക്ഷിക്കുന്നതിനായി ഭാരത സർക്കാറി​െൻറ പാർപ്പിട നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തി​െൻറ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ്‌ വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്ന നഗര ഉപജീവന മിഷനു കീഴിൽ തെരുവ്‌ കച്ചവട വിവരശേഖരണ സർവേക്ക് തുടക്കമായി. സർേവ നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സി. രാമകൃഷ്ണൻ, കൗൺസിലർ ടി.പി. അബ്ദുൽ ഗഫൂർ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്‌, സൂപ്രണ്ട്‌ എൻ.എ. ജയകുമാർ, ഹെൽത്ത്‌ ഇൻസ്പെക്ടർ എൻ.കെ. രാജൻ, എൻ.യു.എൽ.എം മാനേജർ പി.കെ. സുബൈറുൽ അവാൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സോഷ്യൽ വർക്ക്‌ വിഭാഗം വിദ്യാർഥികളുടെ സഹകരണത്തോടെയാണ്‌ സർവേ സംഘടിപ്പിക്കുന്നത്‌. നഗരസഭയിലെ അർഹരായ തെരുവ്‌ കച്ചവടക്കാരെ കണ്ടെത്തി പുനരധിവാസം ഉറപ്പ്‌ വരുത്തുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്‌. സർേവ നാളെ പൂർത്തിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.