വില്ലേജ് ഓഫിസ് ധർണ

ചങ്ങരംകുളം: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും ആവശ്യമായ സൗകര്യങ്ങൾ ഉണ്ടായിട്ടും ആലങ്കോട് വില്ലേജ് ഓഫിസ് മാറ്റി സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ചും ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫിസ് മാർച്ചും ധർണയും നടത്തി. സിദ്ദിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ആലങ്കോട്‌ മണ്ഡലം പ്രസിഡൻറ് പി.ടി. ഖാദർ അധ്യക്ഷത വഹിച്ചു. പി.ടി. സുബ്രഹ്മണ്യൻ, ഹുറൈർ കൊടക്കാട്ട്, പി.കെ. അബ്ദുല്ലക്കുട്ടി, മാമു കോക്കൂർ, അടാട്ട് വാസുദേവൻ, കൃഷ്ണൻനായർ, സിദ്ദീഖ്‌ ചുള്ളിയിൽ, ഫൈസൽ സ്നേഹനഗർ, ഇ.ആർ. ലിജേഷ്‌, ഹക്കീം പെരുമുക്ക്‌ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.