സി.പി.എമ്മിനെതിരെ മുസ്​ലിം ലീഗ്

എടരിക്കോട് പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അനുവദിക്കുന്നില്ലെന്ന് കോട്ടക്കൽ: നിർമാണം പൂർത്തിയായ സംസ്കാരിക കേന്ദ്രം നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് എടരിക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസ് മാറ്റാൻ സി.പി.എം അനുവദിക്കുന്നില്ലെന്ന് പഞ്ചായത്ത് ലീഗ് നേതൃത്വം. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിഷയത്തിൽ സി.പി.എം നിലപാട് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് സാംസ്കാരിക കേന്ദ്രം. ഇരുനില കെട്ടിടത്തിൽ താഴെ പഞ്ചായത്ത് ഓഫിസായി തീരുമാനിച്ചിരുന്നു. നിലവിൽ അസൗകര്യങ്ങളുടെ നടുവിലാണ് പഞ്ചായത്തും കൃഷിഭവനും പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം സി.പി.എം വിയോജന കുറിപ്പ് കൊണ്ടുവന്നതായി നേതാക്കൾ പറഞ്ഞു. ഭരണസ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ മാറ്റുകയാണ് സി.പി.എം ചെയ്യുന്നതെന്നും ഇത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണെന്നും ലീഗ് സെക്രട്ടറി പൂവ്വഞ്ചേരി ബഷീർ, പഞ്ചായത്ത് ഉപാധ്യക്ഷൻ വി.ടി. സുബൈർ തങ്ങൾ, പന്തക്കൻ അബ്ദുറഹ്മാൻ ഹാജി, റഹീം ചീമാൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.