വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി; സ്ത്രീ അറസ്​റ്റിൽ

ആലത്തൂർ: വീട്ടിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി. സ്ത്രീയെ അറസ്റ്റ് ചെയ്തു. അയിലൂർ പാലമൊക്ക് റഷീദയെയാണ് (40) അറസ്റ്റ് ചെയ്തത്. തമിഴ്നാട് ദിണ്ഡിക്കലിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചാവക്കാട്, ഗുരുവായൂർ, നെന്മാറ പ്രദേശങ്ങളിൽ വിൽപന നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. വിൽപന നടത്തുന്ന സഹോദരി ഒളിവിലാണ്. ചിറ്റിലഞ്ചേരിയിലെ ഒരു ക്ഷേത്രത്തിനു സമീപം കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന തിരുവാഴിയോട് പുത്തൻതറ മുഹമ്മദ് റഫീഖ് എന്നയാളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് വിൽപനക്കാരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. -മുഹമ്മദ് റഫീഖിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെക്കൊണ്ട് റഷീദയെ ഫോണിൽ വിളിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോയുടെ പാക്കറ്റിന് 18,000 രൂപ വിലതരണമെന്ന് റഷീദ ആവശ്യപ്പെട്ടു. പൊലീസി​െൻറ നിർദേശമനുസരിച്ച് രണ്ട് കിലോ വേണമെന്നാവശ്യപ്പെട്ടപ്പോൾ 22,000ത്തിന് കച്ചവടം ഉറപ്പിച്ചു. ഒരു കിലോ വാങ്ങിയാൽ 100 ഗ്രാം സൗജന്യമാണെന്നും പാക്കറ്റിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റഷീദ പറഞ്ഞു. ഇതനുസരിച്ച് എസ്.ഐ എസ്. അനീഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലമൊക്കിലെത്തി ഗ്രാമപഞ്ചായത്ത് അംഗം, പൊതുപ്രവർത്തകർ എന്നിവരെയും കൂട്ടി റഷീദയുടെ വീട്ടിലെത്തി വ്യാഴാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്-. കഞ്ചാവ് വിൽപന നടത്തിയതിന് 2015ൽ ചാവക്കാട്, നെന്മാറ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസ് നിലവിലുണ്ട്. സേഹാദരിയെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി.പി.ഒമാരായ സൂരജ് ബാബു, കൃഷ്ണദാസ്, രാമസ്വാമി, പ്രജീഷ്, പ്രകാശ്, ശ്യാമള, ഫൗജത്ത്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പടം കഞ്ചാവ് കേസിൽ അറസ്റ്റിലായ റഷീദ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.