യാ​ത്രയയപ്പ്​

ശാന്തപുരം: മഹല്ലിൽനിന്ന് ഇൗ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. ചുങ്കം മദ്റസയിൽ നടന്ന ചടങ്ങിൽ മഹല്ല് ആക്ടിങ് ഖാദി എം.ടി. മൊയ്തീൻ മൗലവി അധ്യക്ഷത വഹിച്ചു. എം.ടി. അബൂബക്കർ മൗലവി മുഖ്യപ്രഭാഷണം നടത്തി. എ. ഫാറൂഖ്, എം.ടി. കുഞ്ഞലവി, കെ.പി. അഫ്സൽ, എ. ത്വൽഹത്ത്, പി. ഹനീഫ, എ. മുഹമ്മദലി, പി. ഹസൻ എന്നിവർ സംസാരിച്ചു. കെ.പി. സലീം ഖിറാഅത്ത് നടത്തി. കെ.പി. ലുഖ്മാൻ, കെ.വി. മൊയ്തുട്ടിമാൻ എന്നിവർ നേതൃത്വം നൽകി. കൗൺസലിങ് പരിശീലനം ശാന്തപുരം: മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, നാല് വാർഡുകളിൽനിന്ന് തെരഞ്ഞെടുത്തവർക്ക് കൗൺസലിങ് പരിശീലനം നൽകി. അൽജാമിഅ സി.എച്ച്.ആർ.ഡി ഹാളിൽ നടന്ന പരിപാടിയിൽ മനഃശാസ്ത്ര കൗൺസലറും ട്രെയിനറുമായ ഡോ. വി.ടി. ഇഖ്ബാൽ ക്ലാസെടുത്തു. എ. ഫാറൂഖ് സമാപന പ്രഭാഷണം നടത്തി. എം.ഇ. ബാസിം, എ.കെ. ഖാലിദ്, പി. അബ്ദുറഷീദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.