കിഡ്നി സൊസൈറ്റി: വിഭവ സമാഹരണത്തിന്​ മദ്​റസകളിലേക്ക്​

*പള്ളികളും ചർച്ചുകളും ക്ഷേത്രങ്ങളും സഹകരിക്കും മലപ്പുറം: കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റിയുടെ സഹായ വിതരണങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ജില്ലയിലെ മദ്റസകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് ജനകീയ വിഭവ സമാഹരണം നടത്താൻ മത സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു. മദ്റസ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി സംഭാവന സമാഹരണം നടത്തും. ആഗസ്റ്റ് അവസാന വെള്ളിയാഴ്ച മുസ്ലിം പള്ളികളിൽ ഉദ്ബോധനവും ജുമുഅക്ക് ശേഷം ധനശേഖരണവും നടത്തും. ക്രിസ്ത്യൻ ചർച്ചുകളിൽ ഞായറാഴ്ച സംഭാവന സമാഹരിക്കും. ക്ഷേത്ര കമ്മിറ്റികളുമായി ബന്ധപ്പെട്ട് സംഭാവനകൾ ശേഖരിക്കും. സൊസൈറ്റി വൈസ് ചെയർമാൻ അബു തറയിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജന. കൺവീനർ ഉമ്മർ അറക്കൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ, അംഗം ഒ.ടി. ജയിംസ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ശമീർ ഫൈസി ഒടമല (സുന്നി യുവജന സംഘം) ശിവരാമൻ വെള്ളൂർ (ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡൻറ്) സ്വാദിഖലി ഫൈസി, ജെ.ടി. ഹുസൈൻ കുട്ടി (സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ) എ.കെ. സദറുദ്ദീൻ (ജമാഅത്തെ ഇസ്ലാമി) സി. ഉമ്മർ മാസ്റ്റർ (ത്വരീഖത്ത്), എ.കെ. അബ്ദുൽ കരീം, പി. ഫൈസൽ (എം.ഐ.പി), പി.പി. അബൂബക്കർ (പാലിയേറ്റിവ്) പി. അബു മദനി മരുത, എം.ടി. മനാഫ് മാസ്റ്റർ, ബഷീർ മാസ്റ്റർ പുളിക്കൽ (കെ.എൻ.എം) ഫാദർ കെ.എം. ജോസഫ് (സ​െൻറ് ജോസഫ് ഫെറോന ദേവാലയം) തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.