എം.ഇ.എസ് 'ഗേഹം' ഭവനപദ്ധതിയുടെ ജില്ലതല പ്രവൃത്തി ഉദ്ഘാടനം

എടവണ്ണ: എടവണ്ണയിൽ നടന്നു. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം. മുജീബ് റഹ്മാൻ ശിലാസ്ഥാപനം നടത്തി. സംസ്ഥാന ട്രഷറർ വി. മൊയ്തുട്ടി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് കടവനാട് മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. സി.ബി.എസ്.ഇ സ്ഥിരംസമിതി ചെയർമാൻ ഇ.പി. മോയിൻകുട്ടി നിർമാണ ഫണ്ടി​െൻറ ആദ്യ ഗഡു സ്വീകരിച്ചു. എം.ഇ.എസ് ജില്ല പ്രസിഡൻറ് എൻ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ. അഹമ്മദ് കുട്ടി, എം.കെ. ഹഫ്സത്ത്, പഞ്ചായത്ത് അംഗം പി.പി. അബ്ദുറഹ്മാൻ, ഒ.സി. സലാഹുദ്ദീൻ, ജില്ല ജോയൻറ് സെക്രട്ടറി ഷുക്കൂർ പാണ്ടിക്കാട്, ഏറനാട് താലൂക്ക് പ്രസിഡൻറ് ഖാദർ കൊടവണ്ടി, സെക്രട്ടറി എ. അൻവർ ഷാ, ഗേഹം പദ്ധതി ചെയർമാൻ സുലൈമാൻ, ജില്ല കൺവീനർ നൗഷാദ് എടവണ്ണ, പറമ്പൻ ചെറിയാപ്പു ഹാജി, എൻ.സി. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. പടം....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.